Obitaury | പോക്സോ കേസ് പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● കൂട്ടുപ്രതി രമേശൻ റിമാൻഡിലാണ്.
കണ്ണൂർ: (KVARTHA) പോക്സോ കേസിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ മരിച്ചനിലയിൽ കണ്ടെത്തി. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതിയായ അനീഷ് നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. കൂട്ടുപ്രതി രമേശൻ റിമാൻഡിലാണ്. പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലീസ് പോക്സോ കേസെടുത്തത്.
പീഡിപ്പിച്ചതായി വിദ്യാർത്ഥി വിവരം നൽകിയതിനെ തുടർന്ന് കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. രമേശൻ ഫോണിലൂടെ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്നാണ് പറയുന്നത്. തളിപ്പറമ്പിലെ പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മാറ്റി നിർത്തുകയും പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായി പരാതി ഉന്നയിച്ച വിദ്യാർത്ഥിയുടെ കൂട്ടുകാരിൽ ചിലർ രമേശനെ തന്ത്രപരമായി മുയ്യത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തുകയായിരുന്നു. രമേശൻ വിവരമറിയിച്ചതിനെ തുടർന്നാണ് അനീഷും സ്ഥലത്തെത്തിയത്. എന്നാൽ രമേശനെ വിദ്യാർത്ഥികളും നാട്ടുകാരും കയ്യേറ്റം ചെയ്യുന്നതു കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അനീഷിനെ രണ്ടാം പ്രതിയാക്കിയാണ് പൊലിസ് കേസെടുത്തത്. ഇയാൾക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോഴിക്കോടു നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
#POCSO #CPM #Kerala #childabuse #justice
