Waqf Bill | എന്താണ് കേന്ദ്രത്തിന്റെ പുതിയ വഖഫ് ഭേദഗതി ബിൽ, എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

 
Controversy over Waqf Properties Bill in New Delhi

Representational Image Generated by Meta AI

ഇന്ത്യയിൽ ഏകദേശം 30 വഖഫ് ബോർഡുകൾ ഒമ്പത് ലക്ഷം ഏക്കർ ഭൂമിയും 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളും നിയന്ത്രിക്കുന്നുണ്ട്. റെയിൽവേ, പ്രതിരോധ മന്ത്രാലയം എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഭൂമിയുള്ളത് വഖഫ് ബോർഡുകളുടെ കയ്യിലാണ്.

ന്യൂഡൽഹി: (KVARTHA) കേന്ദ്ര സർക്കാർ വഖഫ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ കൊണ്ടുവന്നത് വലിയ ചർച്ചയായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ  ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടിരിക്കുകയാണ്. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ ബിൽ ഭരണ ഘടന വിരുദ്ധമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എന്താണ് വഖഫ് സ്വത്തുക്കൾ?

വഖഫ് എന്നാൽ ഇസ്ലാമിക നിയമപ്രകാരം മതപരമായോ സാമൂഹികമായോ ഉള്ള ആവശ്യങ്ങൾക്കായി നീക്കിവച്ച സ്വത്തുക്കളാണ്. ഒരിക്കൽ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്ത് തിരിച്ചുപിടിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ഏകദേശം 30 വഖഫ് ബോർഡുകൾ ഒമ്പത് ലക്ഷം ഏക്കർ ഭൂമിയും 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളും നിയന്ത്രിക്കുന്നുണ്ട്. റെയിൽവേ, പ്രതിരോധ മന്ത്രാലയം എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഭൂമിയുള്ളത് വഖഫ് ബോർഡുകളുടെ കയ്യിലാണ്.

പുതിയ ബില്ലിന്റെ നിർദേശങ്ങൾ 

* കേന്ദ്ര വഖഫ് കൗൺസിൽ രൂപീകരിക്കും. സംസ്ഥാനങ്ങളിലും വഖഫ് ബോർഡുകൾ ഉണ്ടാകും. ഇവയിൽ മുസ്ലീം വനിതകളും മറ്റ് മതക്കാരും പ്രതിനിധികളായി ഉണ്ടാകും.
* ജില്ലാ കലക്ടറെ വഖഫ് സ്വത്തുക്കളുടെ പ്രാഥമിക അധികാരിയാക്കും. ഇതുവരെ വഖഫ് ട്രൈബ്യൂണലായിരുന്നു ഇത് നിർണയിച്ചിരുന്നത്.
* ബോഹ്ര, ആഗാഖാൻ സമുദായങ്ങൾക്കായി പ്രത്യേക വഖഫ് ബോർഡ് ഉണ്ടാകും.

* കേന്ദ്ര സർക്കാരിന് വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് നടത്താൻ അധികാരം നൽകും.
* പുതുക്കിയ നിയമത്തിലെ ശ്രദ്ധേയമായ മറ്റൊരു വശം, വഖ്ഫ് നാമ (Waqf Nama) അഥവാ വിശ്വസ്ത രേഖ (Deed of Trust) എന്നൊരു സാധുവായ രേഖയുടെ നിർബന്ധിതമായ ഉപയോഗമാണ്. വഖ്ഫ് നാമ എന്നത് ഒരു വസ്തുവിനെ വഖ്ഫ് ആയി നൽകാനുള്ള ഉദ്ദേശ്യം രേഖാമൂലം പ്രകടിപ്പിക്കുന്ന ഒരു ഔദ്യോഗിക രേഖയാണ്. നിലവിലുള്ള നിയമപ്രകാരം വഖ്ഫ് സംബന്ധിച്ച വാക്കാലുള്ള ധാരണകൾ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ നിയമം ഇത്തരം വാക്കാലുള്ള ധാരണകളെ അംഗീകരിക്കുന്നില്ല.

എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

മുസ്ലിം സമുദായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. അവരുടെ വാദങ്ങൾ ഇങ്ങനെയാണ്: ബില്ലിലൂടെ വഖഫ് ബോർഡുകളുടെ സ്വയംഭരണ സ്വഭാവം നഷ്ടപ്പെടുകയും കേന്ദ്ര സർക്കാരിന് അധികാരം കേന്ദ്രീകരിക്കാൻ സാധിക്കുകയും ചെയ്യും. വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ പൂർണമായും എടുത്ത് കളയുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. 

ബിൽ പ്രകാരം, വഖഫ് കൗൺസിലിലും ബോർഡുകളിലും മുസ്ലിം ഇതര വിഭാഗങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുന്നതോടൊപ്പം, വഖഫ് സ്വത്തുക്കൾ സർക്കാർ കർശനമായി പരിശോധനയ്ക്ക് വിധേയമാക്കും. തർക്ക ഭൂമികൾ പരിശോധിച്ച്, ഭൂമിയുടെ രജിസ്ട്രേഷനായി പ്രത്യേക പോർട്ടൽ സജ്ജീകരിക്കാനും ബില്ലിൽ നിർദേശമുണ്ട്. 

ഫലത്തിൽ, വഖഫ് ബോർഡുകൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുകയും അവയുടെ സ്വയംഭരണ സ്വഭാവം നഷ്ടപ്പെടുകയും ചെയ്യും. യുപിഎ സർക്കാർ വഖഫ് ബോർഡുകൾക്ക് നൽകിയ അധികാരങ്ങൾ ഈ ബില്ലിലൂടെ പിൻവലിക്കപ്പെടുകയും അവയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതൽ ഇടപെടൽ നടത്തുകയും ചെയ്യും'.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia