Allegation | തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി; 'അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച കൈകളിലെത്തും, പുറത്തുവിടും'

 
CM Accuses Attempt to Sabotage Thrissur Pooram
CM Accuses Attempt to Sabotage Thrissur Pooram

Image Credit: Facebook / Pinarayi Vijayan

● പ്രതികരണം തൃശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ  
● '24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു'.
● മാധ്യമങ്ങളെ വിമർശിച്ചു

തൃശൂർ: (KVARTHA) പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ചൊവ്വാഴ്ച (സെപ്റ്റംബർ 24) തന്റെ കൈയിൽ ലഭിക്കുമെന്നും റിപ്പോർട്ട് പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പേ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി വിമർശിച്ചു.

തൃശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. എങ്ങനെയെങ്കിലും നാട് തകർന്നാൽ മതി എന്ന നിലപാടാണ് നിർഭാഗ്യവശാൽ കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ആളുകൾക്കിടയിൽ വല്ലാത്ത വികാരം ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ. അന്വേഷണത്തിൻ്റെ ഭാഗമായി എന്തോ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന പ്രതീതി ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
 

#ThrissurPooram #KeralaPolitics #PinarayiVijayan #Investigation #Allegation #Media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia