Wedding | ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവിവാഹം; ചൈനയിൽ ഒരേ സമയം 5000 ദമ്പതികൾ വിവാഹിതരായി; കാരണം അത്ഭുതപ്പെടുത്തും!
● പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചത്.
● പുതിയ വിവാഹ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു.
ബീജിംഗ്: (KVARTHA) പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) സ്ഥാപിതമായതിൻ്റെ 75-ാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്നതിനിടയിൽ ഞായറാഴ്ച 50 സ്ഥലങ്ങളിലായി 5,000 ചൈനീസ് ദമ്പതികൾ ഒരേസമയം വിവാഹിതരായി ചരിത്രമെഴുതി. 'കുടുംബങ്ങളും രാഷ്ട്രവും ഒരുമിച്ച് സന്തോഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ആഘോഷം' എന്ന പ്രമേയത്തിൽ പിആർസി സ്ഥാപിതമായതിന് ശേഷം ചൈനീസ് അധികാരികൾ സംഘടിപ്പിച്ച ഏറ്റവും വലിയ കൂട്ടവിവാഹമാണിത്.
#ShenyangPeople 👰🏼Love is in full bloom! A total of 100 newlywed couples participated in a traditional Chinese group #wedding ceremony held in front of the Shenyang Imperial Palace in Shenyang on Sunday, exchanging heartfelt vows and celebrating a lifetime of happiness over a… pic.twitter.com/IyYKgnXcpN
— Shenyang (@ShenyangChina) September 23, 2024
പ്രവിശ്യകൾ, സ്വയംഭരണ പ്രദേശങ്ങൾ, മുനിസിപ്പാലിറ്റികൾ, സിൻജിയാങ് പ്രൊഡക്ഷൻ ആൻഡ് കൺസ്ട്രക്ഷൻ കോർപ്‌സ്, ഹോങ്കോംഗ്, മക്കാവോ, തായ്‌വാൻ മേഖലകളിലെ പ്രത്യേക ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച 50 വിവാഹ വേദികളിൽ 5,000 ദമ്പതികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വിവാഹിതരായി. പൂക്കൾ പിടിച്ചുകൊണ്ട് സമ്മാനങ്ങൾ കൈമാറി വളരെ ലളിതമായിരുന്നു വിവാഹം.
നവദമ്പതികൾ തങ്ങളുടെ ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയാൻ പ്രതിജ്ഞ ചെയ്തതിനൊപ്പം, വിവാഹം രജിസ്റ്റർ ചെയ്യുന്നത് എളുപ്പമാക്കാനും വിവാഹ നിശ്ചയ സമ്മാനങ്ങൾ കുറയ്ക്കാനും നിർദേശങ്ങൾ നൽകിയിരുന്നതായി പുറപ്പെടുവിച്ചതായി ബീജിംഗ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. വിവാഹ ആചാരങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും, വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും സംബന്ധിച്ച നല്ല സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കൂട്ട വിവാഹത്തിൻ്റെ ലക്ഷ്യമെന്ന് റിപോർട്ടുകൾ പറയുന്നു.
ചൈനയിൽ പലപ്പോഴും വരൻ വധുവിന്റെ വീട്ടിൽ നൽകുന്ന വിവാഹനിശ്ചയ സമ്മാനം അഥവാ കൈലി വളരെ വലിയ തുകയായിരിക്കും. ഇത് യുവാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. ചൈനയിൽ വിവാഹ നിരക്ക് കുറയുന്നതിന് ഒരു പ്രധാന കാരണം വിവാഹ ചിലവ് കൂടുന്നതാണ്, പ്രത്യേകിച്ചും കൈലി നൽകുന്നത് പതിവായിരിക്കുന്ന പ്രദേശങ്ങളിൽ എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കൂട്ടവിവാഹത്തിലൂടെ ഉദ്ദേശിച്ചത് കാലഹരണപ്പെട്ട, അനാവശ്യമായ വിവാഹ ആചാരങ്ങൾക്ക് പകരം ലളിതവും ആധുനികവുമായ വിവാഹ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഉയർന്ന വിവാഹ നിശ്ചയ സമ്മാനങ്ങളും ആഡംബര ചടങ്ങുകളും ഒഴിവാക്കി വിവാഹ ചെലവ് കുറയ്ക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. വിവാഹ ചെലവ് കുറയുന്നതോടെ കൂടുതൽ യുവാക്കൾ വിവാഹം കഴിക്കാൻ തയ്യാറാകുമെന്നും അങ്ങനെ വിവാഹ നിരക്ക് വർദ്ധിക്കുമെന്നും അധികൃതർ വിശ്വസിക്കുന്നു.
#China #MassWedding #ChineseCulture #WeddingTraditions #SocialReform