Investigation | കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
● അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണം.
കണ്ണൂർ: (KVARTHA) ഇരിട്ടി ആറളം വെളിമാനത്തെ സെന്റ് സെബാസ്റ്റിൻ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെവി മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആറളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നിവരോട് ആവശ്യപ്പെട്ടു.

വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സെപ്റ്റംബർ 30 ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഇരിട്ടി റസ്റ്റ് ഹൗസിൽ ജില്ലാ പൊലീസ് ഉപമേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവരുടെ യോഗം കമ്മീഷൻ ചെയർപേഴ്സൻ അധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നേരത്തെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.
വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വീർപ്പാട് മലയാളം കാട് പുളിന്താനത്ത് കുന്നേൽ വീട്ടിൽ സുരേഷിൻ്റെയും ജിജയുടെയും മകൻ ആരോമലാണ് (14) വീട്ടിൽ ജീവനൊടുക്കിയത്. സ്കൂൾ അധികൃതരുടെ പീഢനം കാരണമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് കാണിച്ചു ബന്ധുക്കൾ ആറളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ പിതൃസഹോദരൻ പി എസ് രാജീവനാണ് പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെ ജനൽ ചില്ലുകൾ പൊട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ക്ലാസ് അധ്യാപികയും പ്രഥമ അധ്യാപകനും കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
#ChildRights, #Education, #Investigation, #KeralaNews, #StudentWelfare, #SchoolAllegations