കോണം വിറ്റും ഓണം ഉണ്ണണം - മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണ്‍

 


ഓണക്കാലത്ത് ഓണ സദ്യ ഒരുക്കാനുള്ള സാധനങ്ങള്‍ക്കുള്ള തൊട്ടാല്‍ പൊള്ളുന്ന വിലയും നാട്ടിലെ അരക്ഷിതാവസ്ഥയും പ്രമേയമാക്കി മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണ്‍. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിന് പകരമായി കോണം വിറ്റും ഓണം ഉണ്ണണം എന്ന് ഉമ്മന്‍ ചാണ്ടിയാകുന്ന മഹാബലി തന്റെ ധരിദ്രരായ പ്രജകളോട് നിര്‍ദേശിക്കുകയാണ്.

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ആയിരുന്ന കാലം ചാണ്ടിമന്നന്‍ വാണീടും കാലത്ത് നേരെ വിപരീതാവസ്ഥയിലാണെന്ന് കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മോശമായ സാമ്പത്തിക സ്ഥിതി, സംസ്ഥാന ജീവനക്കാര്‍ക്ക് മുഴുവന്‍ ബോണസും നല്‍കാനാവാത്തത്, പച്ചക്കറി ഉള്‍പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം, ഇന്ധന വില വര്‍ധനവ് എന്നിവയെല്ലാം ഓണ സദ്യയുടെ സ്വാദ് കുറയ്ക്കുമെന്നും കാര്‍ട്ടൂണ്‍ പറയുന്നു.
കോണം വിറ്റും ഓണം ഉണ്ണണം - മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണ്‍

SUMMARY: Onam celebration in Kerala, but clouded by bad economic situation prevailing in state. Recent announcement by state government, that, state government employees are not going to get full advance payment before celebration, along with sky-rocketing price on vegetables and necessary food items, fuel prices. Cartoon gives a picture of state mood turned bitter a CM in villain theme!

Keywords : Oommen Chandy, Cartoon, Onam Celebration, Maveli, Kerala, Economic Situation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia