പ്രശസ്ത കാര്‍ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

 


കൊച്ചി: (www.kvartha.com 06.10.2021) പ്രശസ്ത കാര്‍ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ചെ 3.30 മണിയോടെയായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ പോകെറ്റ് കാര്‍ടൂണ്‍ രചയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ടൂണിസ്റ്റാണ് യേശുദാസന്‍. 

ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവന്‍' എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാര്‍ടുണുകള്‍ മലയാളത്തിലെ ആദ്യത്തെ 'പോകെറ്റ്' കാര്‍ടൂണാണ്. വനിതയിലെ 'മിസിസ് നായര്‍', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്', 'ജൂബാ ചേട്ടന്‍' എന്നീ ജനപ്രിയ കാര്‍ടൂണ്‍ കഥാപാത്രങ്ങളും യേശുദാസിന്റെ സൃഷ്ടിയാണ്. 

പ്രശസ്ത കാര്‍ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

കേരള കാര്‍ടൂണ്‍ അകാഡെമിയുടെ സ്ഥാപക അധ്യക്ഷനായ യേശുദാസന്‍ കേരള ലളിതകലാ അകാഡെമിയുടെ ഉപാധ്യക്ഷനും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 ല്‍ ഇന്‍ഡ്യന്‍ കാര്‍ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡെല്‍ഹിയിലെ ശങ്കേഴ്‌സ് വീക്‌ലിയില്‍ ചേര്‍ന്നു. ഇവിടെ നിന്ന് ജനയുഗത്തിലും പിന്നീട് 1985 ല്‍ മലയാള മനോരമ ദിനപത്രത്തിലും ചേര്‍ന്നു. 23 വര്‍ഷത്തോളം സ്റ്റാഫ് കാര്‍ടൂണിസ്റ്റായി മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. മെട്രോ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട് അദ്ദേഹം.

Keywords:  Kochi, News, Kerala, Death, Obituary, Cartoonist, Yesudasan, Cartoon, Cartoonist Yesudasan passed away 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia