SWISS-TOWER 24/07/2023

Cartoon Man June2 | ബാദുഷ അനുസ്മരണ പരമ്പരയായ 'കാര്‍ടൂണ്‍മാന്‍ ജൂണ്‍ 2'ന് തുടക്കമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ബാദുഷ അനുസ്മരണ പരമ്പരയായ 'കാര്‍ടൂണ്‍മാന്‍ ജൂണ്‍ 2'ന് തുടക്കമായി. മെയ് 14 മുതല്‍ ജൂണ്‍ രണ്ട് വരെ നീണ്ടു നില്‍ക്കുന്ന അനുസ്മരണ പരിപാടികള്‍ക്ക് കൊച്ചി പനമ്പിള്ളി നഗര്‍ ലോറം അങ്കണത്തിലാണ് സമാരംഭം കുറിച്ചത്. എറണാകുളം എം എല്‍ എ, ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. റിട. ജില്ലാ ജഡ്ജും കേരള ജൂഡിഷ്യല്‍ അകാഡമി ഡയറക്ടറുമായിരുന്ന അഡ്വ. കെ. സത്യന്‍ മുഖ്യാതിഥിയായിരുന്നു.

Cartoon Man June2 | ബാദുഷ അനുസ്മരണ പരമ്പരയായ 'കാര്‍ടൂണ്‍മാന്‍ ജൂണ്‍ 2'ന് തുടക്കമായി

10 കാര്‍ടൂണിസ്റ്റുകള്‍ ചേര്‍ന്ന് ഇരുപതടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ് ക്യാന്‍വാസില്‍ ഭിന്നശേഷിയുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഡൂഡില്‍ വരച്ചു. തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കാര്‍ടൂണ്‍ പരിശീലന ക്യാംപും സംഘടിപ്പിച്ചു. ശാനവാസ് മുടിക്കല്‍, ഹസ്സന്‍ കോട്ടേപ്പറമ്പില്‍, ബശീര്‍ കീഴിശ്ശേരി, ആര്‍എല്‍വി മജീഷ്, നിസാര്‍ കാക്കനാട്, കുമാര്‍ മുവാറ്റുപുഴ, പ്രിന്‍സ് പൊന്നാനി, ശൗക്കത്ത് പുലാമന്തോള്‍, അസീസ് കരുവാരക്കുണ്ട്, ശിവന്‍ നെയ്യാറ്റിന്‍കര എന്നീ കാര്‍'ൂണിസ്റ്റുകള്‍ക്കൊപ്പം ബാദുഷയുടെ മകന്‍ ഫനാന്‍ ബാദുഷ, ഷിഫിത ഗഫൂര്‍, റെന അഷ്റഫ് തുടങ്ങിയ കുട്ടികളും ഡൂഡില്‍ രചനയില്‍ പങ്കെടുത്തു.
Aster mims 04/11/2022

Cartoon Man June2 | ബാദുഷ അനുസ്മരണ പരമ്പരയായ 'കാര്‍ടൂണ്‍മാന്‍ ജൂണ്‍ 2'ന് തുടക്കമായി

Cartoon Man June2 | ബാദുഷ അനുസ്മരണ പരമ്പരയായ 'കാര്‍ടൂണ്‍മാന്‍ ജൂണ്‍ 2'ന് തുടക്കമായി

കാര്‍ടൂണ്‍ ക്ലബ് കേരളയും പെറ്റല്‍സ് ഗ്ലോബ് ഫൗന്‍ഡേഷനും ലോറം വെല്‍നസിന്റെ സഹകരണത്തോടെയാണ് ബാദുഷയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, ആശിഷ് തോമസ്, നരേഷ് ബാബു, ഡോ. ജിന്‍സി സൂസന്‍ മത്തായി, ആസിഫ് അലി കോമു, സൗരഭ്, ഗഫൂര്‍, ബോണി, എ എ സഹദ്, ബാദുഷയുടെ ഉമ്മ നബീസ, ഭാര്യ സഫീന, സഹോദരന്‍ സാബിര്‍ എന്നിവര്‍ സംസാരിച്ചു.
വിശദവിവരങ്ങള്‍ക്ക് 8137033177.


Keywords:  Kochi, News, Kerala, Cartoon, Inauguration, Badusha commemorative series 'Cartoon Man June 2' started.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia