Health | സ്തനാര്‍ബുദമുണ്ടോയെന്ന ആശങ്ക വേണ്ട! കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ സ്തനാരോഗ്യ പരിശോധന ക്യാമ്പ്
● സ്തനാരോഗ്യ പരിശോധന സൗജന്യം
● മാമ്മോഗ്രാം, സോണോമാമ്മോഗ്രാം എന്നിവയ്ക്ക് ഇളവ്
കണ്ണൂർ: (KVARTHA) സ്ത്രീകളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് സ്തനാര്‍ബുദം. ചെറിയ തടിപ്പുകളോ മാറ്റങ്ങളോ സ്തനങ്ങളിൽ കാണുമ്പോൾ പലർക്കും സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ആശങ്ക വളരെ വലുതായിരിക്കും. ഇത് മാനസികമായ സമ്മർദ്ദത്തിനും കാരണമാകാറുണ്ട്.
സ്തനാര്‍ബുദ നിര്‍ണയം എങ്ങിനെ നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാലോ, സാമ്പത്തികമായ ചെലവുകളെ കുറിച്ചോര്‍ത്തുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലോ ആണ് മഹാഭൂരിപക്ഷം പേരും ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദം മനസ്സിലൊതുക്കി നിര്‍ണയ പരിശോധനകള്‍ക്ക് മുതിരാത്തത്. സാമൂഹികമായി വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണിത്.
ആസ്റ്റർ മിംസ് അവസരം ഒരുക്കുന്നു
ഈ അവസ്ഥയ്ക്ക് പരിഹാരമേകുക എന്ന ലക്ഷ്യത്തോടെ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ കണ്ണൂർ ആസ്റ്റർ മിംസ് മികച്ച അവസരം ഒരുക്കുന്നു. ലോക സ്തനാർബുദ അവബോധ മാസത്തോടനുബന്ധിച്ച്, ഒക്ടോബർ ഒന്ന് മുതൽ 31 വരെ, സ്ത്രീ രോഗ വിഭാഗവും മെഡിക്കൽ & സർജിക്കൽ ഓങ്കോളജി വിഭാഗവും സംയുക്തമായി സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറുടെ പരിശോധന സൗജന്യമായി ലഭ്യമാകും. ആവശ്യമായവർക്ക് മാമ്മോഗ്രാം യു/എൽ, മാമ്മോഗ്രാം ബി/എൽ, സോണോമാമ്മോഗ്രാം എന്നീ പരിശോധനകൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. ലാബ് സേവനങ്ങൾക്ക് 20% ഇളവും ലഭ്യമാകും. ഈ ആനുകൂല്യങ്ങൾ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് ലഭ്യമാവുക. +91 6235000505, +917594045506 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
#breastcancerawareness #womenshealth #freehealthcamp #kannur #astermims #earlydetection #healthysliving