AAP | എഎപിയിൽ കേജ്‌രിവാളിന് ശേഷമാര്, ഭാര്യ സുനിതയോ? ജയിലിലേക്ക് മടങ്ങിയത് ചുമതകൾ രണ്ടാം നിരയെ ഏൽപിച്ച്

 
AAP


സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചിട്ടില്ല

ന്യൂഡെൽഹി: (KVARTHA) ആം ആദ്‌മി പാർട്ടിയിൽ അരവിന്ദ് കേജ്‌രിവാളിന് ശേഷം ഡെൽഹിയിൽ ആരെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി അനുവദിച്ച ജാമ്യ കാലാവധി ഞായറാഴ്ച അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സർക്കാരിന്റെയും പാർട്ടിയുടെയും ചുമതകൾ രണ്ടാം നിര നേതാക്കൾക്ക് വിഭജിച്ച് നൽകി. കേജ്‌രിവാളിന്റെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഭാര്യ സുനിതയ്ക്ക് ചുമതലകളൊന്നും നൽകിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിനാണ് പാർട്ടി നിയന്ത്രണ ചുമതല. മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകിയിട്ടുണ്ട്. ദുർഗേഷ് പതക്, സഞ്ജീവ് ഝാ, ദിലീപ് പാണ്ഡെ, സൗരഭ് ഭരദ്വാജ് എന്നിവർ  സന്ദീപ് പഥകിന്റെ ടീമിലുണ്ട്. അതേസമയം സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചിട്ടില്ല. സുനിത സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നാണ് കേജ്‌രിവാളിന്റെ നിർദേശമെന്നാണ് സൂചന.

21 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജയിലിൽ 

21 ദിവസത്തെ ഇടക്കാല ജാമ്യത്തിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് അഞ്ച്  മണിയോടെ തിഹാർ ജയിലിൽ എത്തി കീഴടങ്ങിയ അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി കോടതി ജൂൺ അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നേരത്തെ രാജ്ഘട്ടും ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചിരുന്നു. ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ജൂൺ അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia