Support | ദുരന്തഭൂമിയിലെ ജനതയ്ക്കായി കാസർകോട്ട് ചിത്രകാരന്മാർ ഒന്നിച്ചു; കൈകോർത്തത് 35 ഓളം പ്രതിഭകൾ

 
Support

Photo - Arranged

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

കാസർകോട്: (KVARTHA)  വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവർക്കും  സാന്ത്വനമേകാൻ ജില്ലാ ഭരണകൂടവുമായി സഹകരിച്ച്, ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർകോട്  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് 'ചുരം' വിദ്യാനഗർ അസാപ്പ് സ്കിൽ പാർക്കിൽ നടന്നു. ക്യാമ്പിൽ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

ജില്ലയിലെ 35 ഓളം ചിത്രകാരന്മാരാണ് വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി കൈകോർത്തത്. ചിത്രകാരമാർ കാണിച്ച സഹജീവികളോടുള്ള കരുതൽ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലാ കലക്ടർ കെ ഇമ്പശേഖർ  മുഖ്യാതിഥിയായിരുന്നു. ആർട്ടിസ്റ്റ് പ്രകാശൻ പുത്തൂർ വിശിഷ്ടാതിഥി ആയി. ലയൺസ്  ക്ലബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് സി. എൽ. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വില്പനയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു. 

സന്തോഷ് പള്ളിക്കര വരച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ജില്ലാകലക്ടറുടെയും ഛായാചിത്രം ചടങ്ങിൽ സമ്മാനിച്ചു. ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി അഡീഷണൽ  സെക്രട്ടറി എം എം നൗഷാദ് ചിത്രം ഏറ്റുവാങ്ങി. ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, സുകുമാരൻ പൂച്ചക്കാട്, ജലീൽ മുഹമ്മദ്, മഹ്‌മൂദ്‌  ഇബ്രാഹിം, ഷാഫി നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു. 

ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും, പ്രസിഡണ്ട് നാരായണൻ രേഖിത നന്ദിയും പറഞ്ഞു. 35 കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേലേക്ക് തുക സംഭാവന നൽകി ചിത്രങ്ങൾ  വാങ്ങാൻ  താല്പര്യമുള്ളവരുടെ ആശയങ്ങൾക്കനുസരിച്ചു പെയിന്റിംഗ് ചെയ്തു ക്യാമ്പിൽ വിൽപ്പന നടത്തി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia