Govt. Scheme | പുനർവിവാഹം ചെയ്യുന്ന വിധവകൾക്ക് 25,000 രൂപ ധനസഹായം; സർക്കാരിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം; അറിയാം വിശദമായി 

 
Govt. Sceme
Govt. Sceme

Image Credit: Representational Image Generated by Meta AI

പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുൻപാകെ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

തിരുവനന്തപുരം: (KVARTHA) വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ.

ആർക്കൊക്കെ അപേക്ഷിക്കാം?

ബി.പി.എൽ മുൻഗണനവിഭാഗത്തിൽപ്പെട്ട 18 മുതൽ 50 വയസുവരെയുള്ള വിധവകൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഭർത്താവിന്റെ മരണം മൂലം വിധവയായവരും നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവരും പദ്ധതിയുടെ പരിധിയിൽ വരും. പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുൻപാകെ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

എങ്ങനെ അപേക്ഷിക്കാം?

പുനർവിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമർപ്പിക്കണം. വകുപ്പിന്റെ വെബ്സൈറ്റ് www(dot)schemes(dot)wcd(dot)kerala(dot)gov(dot)in വഴി വർഷം മുഴുവനും അപേക്ഷിക്കാം. പൊതുജനപദ്ധതി അപേക്ഷാ പോർട്ടൽ വഴി നിർദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയിലോ, ശിശുവികസന പദ്ധതി ഓഫീസിലോ ബന്ധപ്പെടാം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia