SWISS-TOWER 24/07/2023

Notification | അഗ്‌നിവീർ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്: ആർമി റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ 13 വരെ; അറിയാം വിശദമായി 

 
Agniveer Recruitment Rally in Pathanamthitta
Agniveer Recruitment Rally in Pathanamthitta

Image Credit: Facebook / Darya-e-Chenab

ADVERTISEMENT

● ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം
● അഡ്മിറ്റ് കാർഡ് ഇ-മെയിലിലും വെബ്‌സൈറ്റിലും ലഭ്യം
● കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് റാലി

തിരുവനന്തപുരം: (KVARTHA) ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻറ് റാലി (ആർമി) 2024 നവംബർ ആറ്  മുതൽ 13 വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.

Aster mims 04/11/2022

ഏത് വിഭാഗങ്ങൾക്കാണ് റാലി?

* അഗ്നിവീർ ജനറൽ ഡ്യൂട്ടി
* അഗ്നിവീർ ടെക്‌നിക്കൽ
* അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ
* അ​ഗ്നിവീർ ട്രേഡ്‌സ്‌മെൻ
* സോൾജർ നഴ്‌സിംഗ് അസിസ്റ്റൻ്റ്/നേഴ്‌സിംഗ് അസിസ്റ്റൻ്റ് വെറ്ററിനറി
* ശിപായി ഫാർമ
* ആർ.ടി ജെ.സി.ഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ)
* ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ

ആർക്കൊക്കെ പങ്കെടുക്കാം?

* 2024 ഏപ്രിൽ 22 മുതൽ മെയ് ഏഴ് വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും, കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിൽപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകർ
* തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ
* കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സോൾജർ നഴ്‌സിംഗ് അസിസ്റ്റൻ്റ്/നേഴ്‌സിംഗ് അസിസ്റ്റൻ്റ് വെറ്ററിനറി, ശിപായി ഫാർമ, ആർ.ടി ജെ.സി.ഒ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ

പ്രധാനപ്പെട്ട കാര്യങ്ങൾ

* ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഇതിനകം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്.
* അഡ്മിറ്റ് കാർഡ് www(dot)joinindianarmy(dot)nic(dot)in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

#Agniveer, #IndianArmy, #RecruitmentRally, #Kerala, #DefenseJobs, #Career

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia