Accident | വൈദ്യുതി തൂണിൽ ബൈക്കിടിച്ച് മറിഞ്ഞ് പെയിൻ്റിങ് കോൺട്രാക്ടർ മരിച്ചു 

 
Painter dies after bike collides with electric post
Painter dies after bike collides with electric post

Photo: Arranged

● അപകടം കണ്ണൂർ കാഞ്ഞിരോട് വച്ച് 
● ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.

കണ്ണൂർ: (KVARTHA) നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് പെയിൻ്റിങ് കോൺട്രാക്ടർ ദാരുണമായി മരിച്ചു. കൂടാളി അയ്യപ്പൻ മലയിലെ രയരോത്ത് പത്മാനന്തൻ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ കാഞ്ഞിരോടാണ് അപകടമുണ്ടായത്.

പത്മാനന്തൻ സഞ്ചരിച്ച  ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു. പത്മനാഭൻ -ശ്യാമള ദമ്പതികളുടെ മകനാണ്. 

ഭാര്യ: ഷൈന. മക്കൾ: അവന്തിക, ഋതു നന്ദിക (ഇരുവരും അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: അനൂപ്, അനീഷ്, അഭിലാഷ്. സംസ്കാരം പെരളശേരി പഞ്ചായത്ത് പൊതുശ്മാശനത്തിൽ നടത്തി.

#KeralaAccident #FatalAccident #BikeCrash #ElectricPost #KannurNews #RIP #Condolences

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia