Allegation | അരവിന്ദ് കെജ്രിവാളിനെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലീസ് തടഞ്ഞില്ലെന്നും ആരോപണം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ബിജെപി നിയോഗിച്ച ഗുണ്ടകൾ മുദ്രാവാക്യങ്ങളുമായി എത്തി കെജ്രിവാളിനെ ആക്രമിച്ചു.'
● 'ആയുധങ്ങളുണ്ടായിരുന്നെങ്കിൽ ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു.'
ന്യൂഡെൽഹി: (KVARTHA) മുൻമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് പരാതി. വെള്ളിയാഴ്ച (2024 ഒക്ടോബർ 25) ഡൽഹിയിലെ വികാസ്പുരിയിൽ പദയാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് എഎപി അറിയിച്ചു. പൊലീസ് ബിജെപി പ്രവർത്തകരെ തടഞ്ഞില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

ബിജെപി നിയോഗിച്ച ഗുണ്ടകൾ മുദ്രാവാക്യങ്ങളുമായി എത്തി കെജ്രിവാളിനെ ആക്രമിച്ചുവെന്ന് ന്യൂഡൽഹി മുഖ്യമന്ത്രി ആതിഷി മർലേന ആരോപിച്ചു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നെങ്കിൽ ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവനു തന്നെ അപായം സംഭവിക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഡെൽഹിയിലെ ജനം ബിജെപിയോട് ഒരിക്കലും ക്ഷമിക്കുകയില്ലെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞു.
#Delhi #Kejriwal #BJP #AAP #PoliticalTension #DelhiNews