Miracle | മസ്തിഷ്‌ക ശസ്ത്രക്രിയക്കിടെ ജൂനിയർ എന്‍ടിആറിന്റെ സിനിമ കാണുന്ന രോഗി; വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൻസ്
55 കാരിയായ അനന്തലക്ഷ്മിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്.
സർജറി സമയം ഏകദേശം രണ്ടര മണിക്കൂർ നീണ്ടു.
ട്യൂമർ വിജയകരമായി നീക്കം ചെയ്തു.
അമരാവതി: (KVARTHA) മനുഷ്യ ശരീരത്തില്‍ നടത്തുന്ന ശസ്ത്രക്രിയകളില്‍ ഭൂരിഭാഗവും രോഗിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ അപൂര്‍വവും വളരെ നിര്‍ണയാകവുമായ ചില സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നടപടിക്രമത്തിലുടനീളം രോഗിയെ ഉണര്‍ത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണമായ മസ്തിഷ്‌ക സര്‍ജറികള്‍ നടത്താറുണ്ട്. 'അവേക്ക് ക്രാനിയോടോമി' എന്നറിയപ്പെടുന്ന ഈ വിദ്യയ്ക്ക് ഓപ്പറേഷന്‍ സമയത്ത് രോഗിക്ക് ബോധമുണ്ടായിരിക്കണം. എന്നാല്‍ ഇത്തരം ഒരു ശസ്ത്രക്രിയ വേളയില്‍ ഒരു രോഗി സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് 55 കാരിയായ എ.അനന്തലക്ഷ്മിക്ക് ബ്രെയിന്‍ ട്യൂമറിനുള്ള ശസ്ത്രക്രിയ നടന്നത്. തുടര്‍ച്ചയായ തലവേദനയയും കൈകാലുകള്‍ക്ക് മരവിപ്പു അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അനന്തലക്ഷ്മി വൈദ്യപരിശോധനയ്ക്ക് വിധേയായത്. പരിശോധനാ ഫലം വന്നപ്പോള്‍ അവളുടെ തലച്ചോറിന്റെ ഇടതുവശത്ത് 3.3 x 2.7 സെന്റിമീറ്റര്‍ ട്യൂമര്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ఎన్టీఆర్ అదుర్స్ సినిమా చూపిస్తూ బ్రెయిన్ సర్జరీ చేసిన డాక్టర్లు
— Telugu Scribe (@TeluguScribe) September 18, 2024
కాకినాడలోని గవర్నమెంట్ జనరల్ హాస్పిటల్లో అదుర్స్ సినిమాని చూపిస్తూ "అవేక్ క్రానియోటమీ" ద్వారా మహిళా రోగికి బ్రెయిన్ ట్యూమర్ను తొలగించిన డాక్టర్లు.
తొండంగి మండలం ఎ.కొత్తపల్లికి చెందిన ఎ. అనంతలక్ష్మి (55) అనే మహిళ… pic.twitter.com/7TY8qUhV00
സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന സര്‍ജറി ചിലവ് കാരണം സര്‍ക്കാര്‍ ആശുപത്രിയാണ് അനന്തലക്ഷ്മി ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് സര്‍ജറി വേളയില്‍ എന്‍ടിആറിന്റെ ജനപ്രിയ തെലുങ്ക് ചിത്രമായ അദുര്‍സിലെ രംഗങ്ങള്‍ കാണാന്‍ ഡോക്ടര്‍മാര്‍ അനന്തലക്ഷ്മിയെ അനുവദിക്കുകയായിരുന്നു. ഏകദേശം രണ്ടര മണിക്കൂര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം, ഡോക്ടര്‍മാര്‍ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്യുകയും അഞ്ച് ദിവസത്തിനുള്ളില്‍ അവളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. വൈദ്യശാസ്ത്രത്തിന്റെ വിസ്മയം ജ്വലിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈലാകുന്നത്. വീഡിയോയില്‍ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗിയുടെ മുന്നില്‍ ഒരു ടാബ്ലെറ്റ് പിടിച്ച് സിനിമ കാണുന്നതിന് ആശുപത്രി ജീവനക്കാര്‍ സഹായിക്കുന്നത് കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ കാണികളെ അത്ഭുതപ്പെടുത്തി. നിരവധി ആളുകളാണ് തങ്ങളുടെ ആശ്ചര്യം കമന്റിലൂടെ പങ്കുവച്ചത്. ചിലര്‍ തെലുങ്ക് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇതിഹാസമായ ബ്രഹ്‌മാനന്ദം മീമുകൾ പോലും പങ്കിട്ടു. ഒരു ഉപയോക്താവ് എഴുതി, 'ഡോക്ടര്‍മാര്‍ അത്ഭുതകരമാണ്. മറ്റുചിലര്‍ വിവിധ ഇമോജികള്‍ വഴി തങ്ങളുടെ വിസ്മയം പ്രകടിപ്പിച്ചു.
ഇത്തരമൊരു നടപടിക്രമം ഇതാദ്യമായല്ല എന്നത് ശ്രദ്ധേയമാണ്. ജനുവരിയില്‍, ഒരു രോഗി ബോധാവസ്ഥയില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍ സമാനമായ ഒരു കേസ് ശ്രദ്ധ നേടി. ക്രാനിയോട്ടമി സമയത്ത് രോഗി ഗിറ്റാര്‍ വായിക്കുന്ന വീഡിയോയാണ് ഇത്. സില്‍വസ്റ്റര്‍ കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററാണ് യൂട്യൂബിൽ വീഡിയോ പങ്കിട്ടത്.
#awakeCraniotomy #brainSurgery #TeluguCinema #medicalMiracle #India #viral