Onam Markets | ഓണത്തിന് 2000 ചന്തകള്‍ സഹകരണ സംഘം ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

 
V N Vasavan
V N Vasavan

Photo - PRD Kasaragod

'കോവിഡ് കാലത്തും വെള്ളപ്പൊക്ക സമയത്തും പൊതുജനങ്ങള്‍ക്ക് താങ്ങായി നിന്നത് സഹകരണ പ്രസ്ഥാനമാണ്'

കാസർകോട്: (KVARTHA) ഓണത്തിന് 2000 ഓണം ചന്തകള്‍ സഹകരണ സംഘം ആരംഭിക്കുമെന്ന് സഹകരണ, ദേവസ്വം, തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കോട്ടച്ചേരി കുന്നുമ്മലിലെ കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുഖ്യ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തും വെള്ളപ്പൊക്ക സമയത്തും പൊതുജനങ്ങള്‍ക്ക് താങ്ങായി നിന്നത് സഹകരണ പ്രസ്ഥാനമാണ്. സാമൂഹ്യ പ്രതിബന്ധതയോടെ സഹകരണത്തോടെയാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. 

മുന്‍ പ്രസിഡന്റ് എ.കെ.നാരായണന്റെ ഫോട്ടോ മത്സ്യ ഫെഡ് ഡയറക്ടര്‍ വി വി രമേശന്‍ അനാഛാദനം  ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി.സുജാത ടീച്ചര്‍ ലോക്കര്‍ ഉദ്ഘാടനവും ജോയിന്റ് രജിസ്ട്രാര്‍ കെ.ലസിത കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും, നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്‌റ് എം.രാഘവന്‍ അധ്യക്ഷത വഹിച്ചു.  

ടി. ശോഭ, കെ.രാജഗോപാലന്‍, കെ.രാജ്‌മോഹനന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി വി സുരേഷ്, എം.ബല്‍ രാജ്, പി.അപ്പുക്കുട്ടന്‍,പ്രവീണ്‍ തോയമ്മല്‍, വി.കമ്മാരന്‍ ,പി കെ. നിഷാന്ത്,ദേവി രവീന്ദ്രന്‍, സാബു അബ്രാഹാം, വി.വി.പ്രസന്നകുമാരി ,കമലാക്ഷ ,എ ശബരീശന്‍ , എ.ഷാജി, കെ വി.ജയപാലന്‍ ,പി വി സതീശന്‍ , മഹമൂദ് മുറിയനാവി , കെ.പ്രഭാകരന്‍,ടി കെ നാരായണന്‍ എം പൊക്ലന്‍ ,കെ വി.രാഘവന്‍ ,എം സേതു എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി.വി. ലേഖ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ കെ.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia