'ഞങ്ങൾക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം'. അതിജീവിതരുടെ ആഗ്രഹം സഫലമാക്കി ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യ സംയോജിത ടൗൺഷിപ്പ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 2024 ജൂലൈ 30-നാണ് നാടിനെ നടുക്കിയ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്.
● രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യത്തെ സംയോജിത ടൗൺഷിപ്പ് പദ്ധതിയാണിത്.
● ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ, മാർക്കറ്റ്, കളിസ്ഥലം എന്നിവയും പദ്ധതിയിലുണ്ട്.
● പ്രതികൂല കാലാവസ്ഥയെയും വ്യവഹാരങ്ങളെയും അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
● ഉദ്ഘാടന ചടങ്ങിൽ പട്ടയം സ്വീകരിച്ച 70-കാരി മാധവി മുഖ്യമന്ത്രിയുടെ കൈയിൽ മുത്തമിട്ടു.
കൽപ്പറ്റ: (KVARTHA) 2024 ജൂലൈ 30 ന് പുലർച്ചെ പുഞ്ചിരിമട്ടത്തെ മലഞ്ചെരിവിൽ 1750 അടി മുകളിൽ പൊട്ടിയ ഉരുൾ ഉലച്ച വയനാട് എന്ന മണ്ണിന് 579 ദിവസങ്ങൾക്ക് ശേഷം പുനർജനി. 298 ജീവനുകൾ നഷ്ടപ്പെട്ട് ഒന്നാകെ ഛിന്നഭിന്നമായ ഒരു ജനതയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികൾ നൽകിയ വാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിനായിരുന്നു ഞായറാഴ്ച (01.03.2026) കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് നിറഞ്ഞ മനസ്സോടെ സാക്ഷ്യം വഹിച്ചത്.
ചേർത്തുപിടിച്ച് നാടൊന്നാകെ
പ്രകൃതി ദുരന്തത്തിൽ ഉലഞ്ഞുപോയ നാടിനെ തിരികെയേൽപ്പിക്കാൻ ഓരോ മലയാളിയും കൂടെ നിന്നു. ഹാനിയുടെയും നൈസ മോളുടെയും വത്സലയുടെയും ശ്രുതിയുടെയും മാധവിയുടെയും ശെൽവരാജിന്റെയും ഉള്ളുലയ്ക്കുന്ന നൊമ്പരങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി. 'ഞങ്ങൾക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം' എന്ന അതിജീവിതരുടെ ആവശ്യത്തെ നെഞ്ചിലേറ്റിയ സംസ്ഥാന സർക്കാർ രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യത്തെ സംയോജിത ടൗൺഷിപ്പ് പദ്ധതിയാണ് പ്രഖ്യാപിച്ചത്.
വാഗ്ദാനങ്ങൾ യാഥാർത്ഥ്യത്തിലേക്ക്
ദുരന്തം നടന്നു 63-ാം ദിവസം കൽപ്പറ്റ ബൈപ്പാസിന് അടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റ് പദ്ധതിക്കായി കണ്ടെത്തി. കോടതി നടപടികൾ തടസ്സപ്പെടുത്തിയത് വേഗം കുറച്ചെങ്കിലും കഴിഞ്ഞ വർഷം മാർച്ച് 27 ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 410 വീടുകൾ ടൗൺഷിപ്പിൽ ഉയരുമെന്ന് പ്രഖ്യാപിച്ചു. ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ, അംഗനവാടി, മാർക്കറ്റ്, കളിസ്ഥലം, റോഡുകൾ, പാലം, സ്മാരകം എന്നിങ്ങനെ പദ്ധതിയിൽ വിഭാവനം ചെയ്ത ഓരോ കാര്യങ്ങളും യാഥാർത്ഥ്യമാക്കുന്നതിലേക്കാണ് പിന്നീട് കടന്നത്. ഏപ്രിൽ 11 ന് സ്ഥലം ഏറ്റടുത്ത് രണ്ട് ദിവസത്തിനകം വീട് നിർമാണം തുടങ്ങി. മാതൃകാ വീട് പൂർത്തിയാക്കി അത് കാണാൻ ജനങ്ങളെ ക്ഷണിച്ചു.
മാധവിയുടെ കണ്ണീർമുത്തം
മേൽത്തരം വൈദഗ്ദ്യവും എഞ്ചിനീയറിംഗ് മേന്മയും ബ്രാൻഡഡ് വസ്തുക്കളും ഉപയോഗിച്ചുള്ള നിർമാണം കണ്ട് ആളുകൾക്ക് സ്വയം ബോധ്യപ്പെട്ടു. നിർത്താതെ പെയ്ത മഴയെയും കൂസാതെ അഭംഗുരം മുന്നോട്ട് പോയ നിർമാണ പ്രവൃത്തി, ദുരന്ത ദിനം കഴിഞ്ഞ് 579 ദിനങ്ങൾ പൂർത്തിയായപ്പോൾ ആദ്യ ഘട്ടത്തിലെ 178 വീടുകൾ പൂർത്തിയാക്കി.
ഞായറാഴ്ച എൽസ്റ്റണിൽ മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ പട്ടയം സ്വീകരിച്ച ചൂരൽമല സ്വദേശി 70-കാരി മാധവി മുഖ്യമന്ത്രിയുടെ കൈയിൽ മുത്തമിട്ട് കണ്ണീർ വാർത്തപ്പോൾ അത് ഉയിർത്ത വയനാടിന്റ നന്ദിസൂചകമായി മാറി.
ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. കേരളത്തിലെ പുതിയ വികസന വാർത്തകളും വിവരങ്ങളും അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: 579 days after the devastating Mundakkai-Chooralmala landslide, the first phase of the Wayanad Model Township in Elston Estate was inaugurated, handing over 178 homes to the survivors.
#WayanadRebuild #KeralaGovt #ModelTownship #WayanadLandslide #KeralaNews #PinarayiVijayan #Updates


