Habitable Place | വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തമുണ്ടായ സ്ഥലം വാസയോഗ്യമാണോയെന്ന് പരിശോധിക്കാനായി വിദഗ്ധ സംഘം
വിദഗ്ധ സംഘം ഇന്ന് മേപ്പാടിയിൽ, ദുരന്തബാധിത പ്രദേശങ്ങൾ പരിശോധിക്കും, ചാലിയാറിൽ തെരച്ചിൽ തുടരുന്നു.
കല്‍പറ്റ: (KVARTHA) വയനാട് മേപ്പാടിയില്‍ (Meppadi) ഉണ്ടായ ഉരുള്‍പൊട്ടലിന്റെ (Landslide) തുടര്‍ന്നുള്ള പരിശോധനകള്‍ ഇന്ന് ആരംഭിക്കും. ദുരന്തം ബാധിച്ച പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല (Ambilimuttam, Mundakai, Chooralmala, Attamala) തുടങ്ങിയ പ്രദേശങ്ങള്‍ വാസയോഗ്യമാണോ (Habitable) എന്നറിയാനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം (State Disaster Management Authority) ഇന്ന് അവിടങ്ങളില്‍ എത്തും.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടൗണ്‍ഷിപ്പ് സ്ഥലങ്ങളും സംഘം പരിശോധിക്കും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്നും തുടരും.
പുഞ്ചിരിമട്ടം മുതല്‍ ചാലിയാര്‍ വരെയുള്ള പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേര്‍ന്ന് തെരച്ചില്‍ നടത്തും. ചാലിയാറില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചില്‍. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍പാറ വരെ വനത്തിനുള്ളിലും, ചാലിയാറിന്റെ ഇരു കരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചില്‍ നടത്തും. രാവിലെ ഏഴ് മണിക്ക് തെരച്ചില്‍ തുടങ്ങി.#WayanadLandslide #KeralaDisaster #RescueOperations #Investigation #ClimateChange