Setback | വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കാന്‍ ഉത്തരവ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) വയനാട് (Wayanad) ഉരുള്‍പൊട്ടല്‍ (Landslide) ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹര്‍ജിയുമായെത്തിയ കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറിന് (Advocate C Shukkur) തിരിച്ചടി. വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി (High Court) തള്ളി. പിഴയോടെയാണ് (Fine) ഹര്‍ജി (Petition) നിരസിച്ചത് (Rejected).

വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂര്‍ണമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിയില്‍ എന്ത് പൊതുതാല്‍പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.