Arrested | 'വാക്കേറ്റത്തിനിടെ ഭാര്യാപിതാവ് മര്‍ദനമേറ്റ് മരിച്ചു'; യുവാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മര്‍ദനമേറ്റ് മരിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മീന്‍പിടിത്തക്കാരനായ ഷാനി(52) മരിച്ച കേസില്‍ ശ്യാം (33) ആണ് അറസ്റ്റിലായത്. ഷാനിയുടെ മൂത്തമകള്‍ ബീനയുടെ ഭര്‍ത്താവാണ് ശ്യാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: വീട്ടില്‍ വച്ച് ഷാനിയും ശ്യാമും തമ്മില്‍ വാക്കേറ്റലും കയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ ശ്യം ഷാനിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. 

Arrested | 'വാക്കേറ്റത്തിനിടെ ഭാര്യാപിതാവ് മര്‍ദനമേറ്റ് മരിച്ചു'; യുവാവ് അറസ്റ്റില്‍

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്യാമും ബീനയും തമ്മില്‍ പതിവായി വഴക്കുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്. ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

Keywords:  Thiruvananthapuram, News, Kerala, Death, Killed, Arrest, Arrested, Thiruvanthapuram: Man died in attack; 33 year old man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia