Apply Now | സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 1,600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഓണ്‍ലൈന്‍ പരീക്ഷ ഓഗസ്റ്റില്‍; കൂടുതലറിയാം
May 17, 2023, 17:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 1,600 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കമ്പൈന്‍ഡ് ഹയര്‍ സെകന്‍ഡറി തല പരീക്ഷ 2023നാണ് അപേക്ഷ ക്ഷണിച്ചത്. എല്‍ഡിസി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകള്‍.

പരീക്ഷ നടത്തുന്നത് മലയാളം, കന്നട ഉള്‍പെടെ 15 ഭാഷകളിലായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷ 2023 ഓഗസ്റ്റില്‍ നടക്കും. പ്രായപരിധി 18 -27 വയസ്. 12-ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപിംഗ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: https://ssc(dot)nic(dot)in. അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 8.
100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ് സി/ എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www(dot)ssckkr(dot)kar(dot)nic(dot)in, https://ssc(dot)nic(dot)in.
Keywords: News, Kerala, Job, Vacancy, Application, Apply, Invited, Staff Selection, Commision, Online, Staff Selection Commission invited applications for 1600 vacancies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.