Invitation | മോദി സര്‍കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം; പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് താരം

 
PM Modi invites superstar Mohanlal for swearing-in ceremony, Superstar, Mohanlal, Actor, Surprise Call


മോദി നേരിട്ട് ഫോണില്‍ വിളിച്ചു.

ഷൂടിംഗ് ലൊകേഷനില്‍ തിരക്ക്.

വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പിക്കും. 

ഡെല്‍ഹി കനത്ത സുരക്ഷാവലയത്തില്‍.

തിരുവനന്തപുരം: (KVARTHA) മൂന്നാം മോദി സര്‍കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിന് അപ്രതീക്ഷിത ഫോണ്‍ കോള്‍. നരേന്ദ്ര മോദി നേരിട്ട് ഫോണ്‍ വിളിച്ചാണ് ക്ഷണിച്ചത്. എന്നാല്‍ വ്യക്തിപരമായ അസൗകര്യമുള്ളതിനാല്‍ എത്താനാകില്ലെന്ന് താരം അറിയിച്ചു. രഞ്ജിത്ത് നിര്‍മിക്കുന്ന പേരിടാത്ത തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂടിംഗ് ലൊകേഷനില്‍ തിരക്കുള്ളതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് താരം അറിയിച്ചത്. 

അതേസമയം, ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമുണ്ട്. എന്നാല്‍ പങ്കെടുക്കണോയെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ആലോചിച്ച് തീരുമാനിക്കും. മൂന്നാം മോദി സര്‍കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. സത്യപ്രതിജ്ഞച്ചടങ്ങ് കണക്കിലെടുത്ത് ഡെല്‍ഹി കനത്ത സുരക്ഷാവലയത്തിലാണ്. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് 7.15ന് നടക്കുന്ന ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേര്‍ പങ്കെടുക്കും. 
        
ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പത്മപുരസ്‌ക്കാര ജേതാക്കള്‍, ശുചീകരത്തൊഴിലാളികള്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, സിനിമാ താരങ്ങള്‍ എന്നിവരടക്കം ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്‌സഭാ സ്ഥാനാര്‍ഥികളും പങ്കെടുക്കും. വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പിക്കും. 

തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുപ്പ് ജയിച്ച് പ്രധാനമന്ത്രി പദവിയിലെത്തുകയെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെകോര്‍ഡിനൊപ്പമാണ് നരേന്ദ്ര മോദിയും എത്തിയിരിക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തില്‍ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ടിഡിപിക്കും ജെഡിയുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. എച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേല്‍, ജിതന്‍ റാം മാഞ്ചി, പ്രഫുല്‍ പട്ടേല്‍, ചിരാഗ് പാസ്വാന്‍ തുടങ്ങി സഖ്യകക്ഷി നേതാക്കള്‍ മന്ത്രിമാരാകും.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia