Abandonment | നവരാത്രി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; 'നവമി' എന്ന പേരിട്ട് ഏറ്റെടുത്ത് ശിശുക്ഷേമ സമിതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഈ ആഴ്ചയിലെ രണ്ടാമത്തെ പെണ്‍കുഞ്ഞ്.
● കുഞ്ഞിനെ കിട്ടിയത് ശനിയാഴ്ച രാത്രി 10 മണിയോടെ.
● തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 609-ാമത്തെ കുഞ്ഞ്.
തിരുവനന്തപുരം: (KVARTHA) നവരാത്രി ദിനത്തില്‍ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് (Girl Child) എത്തി. ഈ ആഴ്ചയില്‍ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണിത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്.
അറിവിന്റെയും വിദ്യയുടെയും ഉത്സവമായ നവരാത്രി ദിനത്തിലായതിനാല്‍ കുഞ്ഞിന് 'നവമി' എന്ന പേര് നല്‍കിയിരിക്കുകയാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.
കുഞ്ഞിനെ തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി. തുടര്‍ന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റി. 2024-ല്‍ ഇതുവരെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 15 കുഞ്ഞുങ്ങള്‍ എത്തിയിട്ടുണ്ട്.
നവമിയുടെ ദത്തെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിനെ ദത്തെടുക്കാന്‍ താല്പര്യമുള്ളവര്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്ന് ജി എല്‍ അരുണ്‍ ഗോപി അഭ്യര്‍ഥിച്ചു.
#cradlebaby #adoption #kerala #baby #childwelfare #thiruvananthapuram
