Fisherman Died | മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മീന്‍പിടുത്ത തൊഴിലാളി മരിച്ചു

 
Muthalapozhi: Fisherman died after fishing boat capsized, Overturned, Boat, Thiruvananthapuram, Local News
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മരിച്ചത് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി.

അപകടം ജോലി കഴിഞ്ഞ് മടങ്ങി വരവേ.

പുലര്‍ചെ ഒന്നരയോടെയായിരുന്നു സംഭവം. 

തിരുവനന്തപുരം: (KVARTHA) മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് അപകടം പതിവാകുന്നു. വള്ളം മറിഞ്ഞ് മീന്‍പിടുത്ത തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടു.

മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വ്യാഴാഴ്ച (20.06.2024) പുലര്‍ചെ ഒന്നരയോടെയായിരുന്നു ദാരുണ അപകടം. ഫ്രാന്‍സിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള 'ചിന്തധിര ' എന്ന വള്ളമാണ് മറിഞ്ഞത്.

Aster mims 04/11/2022

അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും, കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നേരത്തെയും വള്ളം മറിഞ്ഞ് മീന്‍പിടുത്ത തൊഴിലാളികള്‍ മരിച്ചിരുന്നു. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script