Injured | ബസിന്റെ മുന്‍വാതിലില്‍ നിന്ന് വീണ് അപകടം; യുവാവിന് ഗുരുതര പരുക്ക്
May 29, 2023, 15:42 IST
തിരുവനന്തപുരം: (www.kvartha.com) ബസിന്റെ മുന്‍വാതിലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര പരുക്ക്. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ഷിജു (30) വിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച ഉചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കിളിമാനൂര്‍ പഞ്ചായത് ബസ് സ്റ്റാന്‍ഡിനുള്ളിലേക്ക് ബസ് പ്രവേശിക്കുന്നതിനിടെ ചാടിയിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. യുവാവിന്റെ പുറത്തു കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Keywords: Thiruvananthapuram, News, Kerala, Bus, Fall, Injured, Man, Medical College, Police, Man injured after falling from bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.