High Temperature | സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ചൂട് കൂടും; 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത
May 14, 2023, 17:49 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തിലെ മൂന്ന് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില വര്‍ധിക്കുമെന്ന് മുന്നറിയിപ്പുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ മൂന്ന് ജില്ലകളില്‍ മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചു.
നിലവില്‍ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Keywords: Thiruvananthapuram, News, Kerala, Warning, Heat, High temperature, Kerala: Warning that heat will rise in three districts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.