Exam | ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിലെ റഗുലര്‍ പരീക്ഷയ്ക്ക് മുമ്പ് നടത്താന്‍ തീരുമാനം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിലെ റഗുലര്‍ പരീക്ഷയ്ക്ക് മുമ്പ് നടത്താന്‍ തീരുമാനിച്ചു. ക്യു ഐ പി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 

ജൂലൈ/ഓഗസ്റ്റ് മാസത്തില്‍ നടത്തിയിരുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷ നിര്‍ത്തലാക്കാനും പകരം മാര്‍ചില്‍ റഗുലര്‍ പരീക്ഷയ്‌ക്കൊപ്പം നടത്താനുമുള്ള സര്‍കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം മാത്രം ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിന് മുമ്പ് നടത്താന്‍ തീരുമാനിച്ചത്. പരീക്ഷ വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും.  
Aster_MIMS

Exam | ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിലെ റഗുലര്‍ പരീക്ഷയ്ക്ക് മുമ്പ് നടത്താന്‍ തീരുമാനം

Keywords: News, Kerala, Examination, Higher Secondary, Improvement Exam, Decided to conduct the first year higher secondary improvement examination before the regular examination in March.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia