Accident | പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 38 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരാളുടെ നില ഗുരുതരമെന്ന് വിവരം.
● പരുക്കേറ്റവര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍.
● ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു.
പത്തനംതിട്ട: (KVARTHA) കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ 38 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കടമ്പനാട് കല്ലുകുഴിയിലല്‍ വെച്ച് ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നു.
കൊല്ലം ഫാത്തിമാ മെമ്മോറിയല്‍ ബിഎഡ് ട്രെയിനിങ് കോളജില്‍ നിന്ന് വാഗമണ്ണിലേക്ക് ടൂര്‍ പോയ രണ്ട് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഒരു കുഞ്ഞ് അടക്കം 49 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

#busaccident #Kerala #Pathanamthitta #students #safety #injury #emergency