Child Died | പത്തനംതിട്ടയില്‍ 2 വയസുകാരി കോണിപ്പടിയില്‍നിന്ന് വീണ് മരിച്ചു
Jun 22, 2024, 15:05 IST


സംഭവം രാവിലെ 11.30 മണിക്ക്.
കോന്നിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
പത്തനംതിട്ട: (KVARTHA) രണ്ട് വയസുകാരി കോണിപ്പടിയില്‍നിന്ന് താഴേക്കുവീണ് മരിച്ചു. കോന്നിയിലാണ് ദാരുണ സംഭവം. മാങ്കുളം സ്വദേശി ഷെശബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്‌റ മറിയമാണ് മരിച്ചത്.
ശനിയാഴ്ച (22.06.2024) രാവിലെ 11.30 മണിക്ക് കളിക്കുന്നതിനിടെ വീടിന് പിന്നിലെ കോണിപ്പടിയില്‍നിന്ന് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ കോന്നിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.