Rat Bite | നിലമ്പൂര്‍ - ഷൊര്‍ണൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത യുവ വനിതാ ഡോക്ടറെ കടിച്ചത് എലിയെന്ന് ഡോക്ടര്‍മാര്‍

 
Ayurveda doctor suspected that rat bitten on Nilambur-Shoranur passenger train, Ayurveda Doctor, Young Woman, Bitten


പാസന്‍ജറില്‍ ബര്‍തില്‍ കിടക്കുകയായിരുന്നു 25 കാരി. 

ബോഗിയില്‍ നടത്തിയ പരിശോധനയില്‍ എലിയെ കണ്ടെത്തിയിരുന്നു. 

ട്രെയിന്‍ വല്ലപ്പുഴ എത്തുന്നതിന് മുന്‍പാണ് സംഭവം.

പാലക്കാട്: (KVARTHA) ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസന്‍ജറില്‍വെച്ച് യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് ഡോക്ടര്‍മാര്‍. കാലിലെ ചെറിയ മുറിവ് എലി കടിച്ചതാകാമെന്ന് പെരിന്തല്‍മണ്ണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. 

യാത്രക്കാരി സഞ്ചരിച്ചിരുന്ന ബോഗിയില്‍ നടത്തിയ പരിശോധനയില്‍ എലിയെ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കു പോയ ട്രെയിന്‍ വല്ലപ്പുഴ എത്തുന്നതിന് മുന്‍പാണ് സംഭവം.

വാണിയമ്പലത്തുനിന്നാണ് ഗായത്രി ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ ബര്‍തില്‍ കിടക്കുകയായിരുന്നു. വല്ലപ്പുഴയെത്തുന്ന സമയത്ത് കാലിലെന്തോ കടിച്ചതായി സംശയം തോന്നി. ചെറിയ മുറിവും കണ്ടതോടെ തപ്പി നോക്കി. എന്നാല്‍ പാമ്പിനെ കണ്ടില്ലെങ്കിലും പിന്നാലെ വല്ലപ്പുഴ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആശുപത്രിയിലേക്ക് പോകാനായി അവിടെ ഇറങ്ങി.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. രക്തത്തില്‍ വിഷാംശം ഉള്ളതായി കണ്ടെത്താനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എലി കടിച്ചതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. ഗായത്രി ഇപ്പോഴും നിരീക്ഷണത്തിലാണ്. 

ഇതിനിടെ, പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. ട്രെയിന്‍ നിലമ്പൂര്‍ സ്റ്റേഷനിലെത്തിയശേഷം വനംവകുപ്പ് ആര്‍ആര്‍ടി സംഘം കംപാര്‍ട്‌മെന്റില്‍ വിശദമായി പരിശോധന നടത്തി. ട്രെയിനിന്റെ അടി ഭാഗവും പരിശോധിച്ചു. എന്നാല്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia