ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.01.2020) ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. കള്ളിക്കാട് മൈലക്കര മണ്‍കുഴി വീട്ടില്‍ ഗണേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരിയായ സിന്ധുവിനെ(38)നെ ഭര്‍ത്താവ് ഗണേഷ് ജോലിസ്ഥലത്തെത്തി മര്‍ദിക്കുകയായിരുന്നു.

കള്ളിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് യുവതി ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരിയെ മര്‍ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

Keywords:  Thiruvananthapuram, News, Kerala, Arrest, Wife, hospital, Husband, attack, Police, Case, Complaint, Local-News, Man arrested for torturer wife in Thiruvananthapuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia