Arrested | 'യോഗ്യത പ്രീഡിഗ്രി'; വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍; 2018 മുതല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ നടത്തിവരുന്നുണ്ടെന്ന് പൊലീസ്
Apr 21, 2023, 11:05 IST
മലപ്പുറം: (www.kvartha.com) നിലമ്പൂര്‍ വഴിക്കടവില്‍ വ്യാജ ഡോക്ടറെ പൊലീസ് പിടികൂടി. രതീഷ് (41) ആണ് അറസ്റ്റിലായത്. വഴിക്കടവ് നാരോക്കാവിലെ ആശുപത്രിയില്‍ 2018 മുതല്‍ ഇയാള്‍ ചികിത്സ നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശുപത്രി ഉടമസ്ഥനെയും മാനേജറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
പൊലീസ് പറയുന്നത്: ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. രാത്രി വൈകിയും ആശുപത്രിയില്‍ പൊലീസ് പരിശോധന നടന്നു.
അതേസമയം പ്രീഡിഗ്രിയാണ് അറസ്റ്റിലായ രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത. 12 വര്‍ഷത്തോളം വിവിധ മെഡികല്‍ ഷോപുകളില്‍ മരുന്ന് എടുത്തുകൊടുക്കുന്ന ജോലി ചെയ്തിരുന്നു. ഇയാളെ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
Keywords: Malappuram, News, Kerala, Fake Doctor, Fake, Crime, Arrested, Arrest, Police, Vazhikkadavu, Nilambur, Malappuram: Fake doctor arrested in Vazhikkadavu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.