Marriage | നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (KVARTHA) നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാളിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയത്.
ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യ ആശ മരിച്ചുപോയിരുന്നു. ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2022 ഡിസംബറിലാണ് ആശ മരിച്ചത്. ടെലിവിഷന്‍ പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടേയും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഉല്ലാസ്.
പന്തളം ബാലന്റെ തിരുവനന്തപുരത്തെ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് ഉല്ലാസ് മിമിക്രിയിലേക്ക് എത്തുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടന്‍ മാര്‍പാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.
