Lightning | കൊല്ലത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കരായ 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം


ADVERTISEMENT
കേളങ്കാവ് വാര്‍ഡിലാണ് ദാരുണ സംഭവം.
രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലാണ് ദുരന്തത്തിന് കാരണമായത്.
കൊല്ലം: (KVARTHA) പുനലൂരില്‍ ഒരു വ്യക്തിയുടെ പുരയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. മണിയാര്‍ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തില്‍ സരോജം (55), മഞ്ജു ഭവനില്‍ രജനി (59) എന്നിവരാണ് മരിച്ചത്.
പുനലൂര്‍ നഗരസഭയിലെ കേളങ്കാവ് വാര്‍ഡിലാണ് ദാരുണ സംഭവം. ചൊവ്വാഴ്ച (18.06.2024) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലാണ് ദുരന്തത്തിന് കാരണമായത്. മൃതദേഹം പുനലൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
