SWISS-TOWER 24/07/2023

Allegation | കോയമ്പത്തൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്ന് കുടുംബത്തിന്റെ ആരോപണം

 


കൊല്ലം: (www.kvartha.com) കോയമ്പത്തൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. കൊല്ലം നീണ്ടകര സ്വദേശിനിയും ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ആന്‍ഫി(19)യാണ് മരിച്ചത്. 
Aster mims 04/11/2022

ചൊവ്വാഴ്ചയാണ് ആന്‍ഫിയെ കോയമ്പത്തൂരില്‍ താമസിക്കുന്ന വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. ആന്‍ഫിയുടെ മരണത്തിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികളുടെ ഭീഷണിയും മര്‍ദനവുമുണ്ടായിരുന്നുവെന്ന് ബന്ധുക്കളുടെ പരാതി. 

Allegation | കോയമ്പത്തൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്ന് കുടുംബത്തിന്റെ ആരോപണം

ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആന്‍ഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം ആരോപിച്ചു. വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കോയമ്പത്തൂരിലെത്തിയ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

Keywords: Kollam News, Kerala, Coimbatore, Found Dead, Family, Friends, Coimbatore: Malayali student found dead; Family against her friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia