Tragedy | നീലേശ്വരം ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെട്ടിക്കെട്ട് അപകടം; 154 ലേറെ പേര്‍ക്ക് പരുക്ക്; പൊലീസ് കേസെടുത്തു

 
Firecracker Accident at Neeleswaram Temple; Over 154 Injured

Photo: Arranged

ADVERTISEMENT

● ക്ഷേത്ര കളിയാട്ടത്തിനിടെയാണ് വെടിപുരയ്ക്ക് തീപ്പിടിച്ചത്. 
● പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് വിവരം. 
● 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റവരെ വെന്റിലേറ്ററിലേക്ക് മാറ്റി.
● പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. 

കാസര്‍കോട്: (KVARTHA) നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭാരവാഹികളായ ക്ഷേത്ര കമിറ്റി പ്രസിഡന്റിനെയും സെക്രടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Aster_MIMS

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് വെടിപുരയ്ക്ക് തീപ്പിടിച്ചത്. രാത്രി 11.30 മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ട് തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ വെടിപ്പുരയ്ക്ക് തീപ്പിടിച്ചു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഉഗ്രസ്‌ഫോടനത്തോടെ ഒന്നാകെ പൊട്ടി ചിതറുകയുമായിരുന്നു. 

ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിത് ഈ ഭാഗത്താണ്. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. 

അപകട വിവരമറിഞ്ഞ് രാത്രി തന്നെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്.

അപകടത്തില്‍ 154ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മംഗ്‌ളൂറു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ഇതില്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാള്‍ക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. 

കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ 35 പേര്‍. ഇതില്‍ അതീവ ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഇവിടെനിന്നും കോഴിക്കോട് മിംസ് ആശുപത്രിലേക്ക് മാറ്റിയ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

പരുക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നില ഗുരുതരമായി തുടരുന്നവര്‍: ഷമില്‍, ശരത്ത്, വിഷ്ണു. കോഴിക്കോടേക്ക് മാറ്റിയ രോഗികള്‍: ഷിബിന്‍ രാജ്, ബിജു, രതീഷ്. മറ്റുള്ള രോഗികള്‍: അഭിജിത്, ശര്‍മ, രാകേഷ്, സന്തോഷ്, വിനീഷ്, ബിപിന്‍, വൈശാഖ്, മോഹനന്‍, അശ്വന്ത്, മിഥുന്‍, അദിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാര്‍ത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുല്‍ ടി വി, ഭവിക, സൗപര്‍ണിക, പദ്മനാഭന്‍, അനിത.

പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലേക്കും മിംസ് ആശുപത്രിയിലേക്ക് പൊള്ളലേറ്റ കൂടുതല്‍ പേരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. 

വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 16 പേര്‍

മാവുങ്കല്‍ സഞ്ജീവനി ആശുപത്രിയില്‍ 10 പേര്‍

പരിയാരം മെഡിക്കല്‍ കോളേജില്‍ 5 പേര്‍

കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ 17 പേര്‍

കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍ 3 പേര്‍

കണ്ണൂര്‍ മിംസില്‍ 35 പേര്‍ 

കോഴിക്കോട് മിംസില്‍ 2 പേര്‍

ചെറുവത്തൂര്‍ കെഎച്ച് ആശുപത്രിയില്‍ 2 പേര്‍

കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ 5 പേര്‍

എ ജെ മെഡിക്കല്‍ കോളേജ് മംഗലാപുരത്ത് 18 പേര്‍

കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ ഒരാള്‍

#KeralaAccident #TempleFire #Neeleswaram #SafetyFirst #KeralaNews #Tragedy

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia