Child Abuse | 12 വയസുകാരിയെ യുവതി പീഡിപ്പിച്ചുവെന്ന കേസിൽ വനിതാ മജിസ്‌ട്രേറ്റ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു


● തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്നേഹ മെർലിൻ ആണ് കേസിൽ പ്രതി.
● 'സ്വർണാഭരണങ്ങളും മൊബൈൽ ഫോണും നൽകിയാണ് വശത്താക്കിയത്'.
● പൊലീസ് അതിജീവിതയ്ക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയിട്ടുണ്ട്.
തളിപ്പറമ്പ്: (KVARTHA) 12 വയസുകാരിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി ഷീജ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്നേഹ മെർലിൻ ആണ് കേസിൽ പ്രതി. കഴിഞ്ഞ ഫെബ്രുവരിയിൽ സ്നേഹ മെർലിൻ 12 വയസ്സുകാരിയെ പലതവണ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സ്വർണാഭരണങ്ങളും മൊബൈൽ ഫോണും നൽകിയാണ് പ്രതി പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനായി വശത്താക്കിയതെന്നാണ് ആരോപണം. പെൺകുട്ടി സ്കൂളിൽ കൊണ്ടുപോയ മൊബൈൽ ഫോൺ ക്ലാസ് ടീച്ചർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും സ്നേഹ മെർലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് പ്രതി.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായി ആദ്യം കണ്ണൂർ കോടതിയിൽ ഹാജരാക്കിയെങ്കിലും വനിതാ മജിസ്‌ട്രേറ്റിനോട് മാത്രമേ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയൂ എന്ന് പെൺകുട്ടി അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് കുട്ടിയെ തിരികെ കൊണ്ടുപോവുകയായിരുന്നു. പയ്യന്നൂർ മജിസ്‌ട്രേറ്റ് അവധിയിലായിരുന്നതിനാലാണ് അന്ന് കണ്ണൂരിൽ ഹാജരാക്കിയത്. പിന്നീട്, കഴിഞ്ഞ ദിവസം പയ്യന്നൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടി മൊഴി നൽകി.
പൊലീസ് അതിജീവിതയ്ക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയിട്ടുണ്ട്. നിലവിൽ പെൺകുട്ടി ബന്ധുവീട്ടിലാണ് താമസിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Woman has been accused of assaulting a 12-year-old girl in Thaliparamba, Kerala. The victim's statement was recorded by a magistrate. The accused, Sneha Merlin, allegedly lured the girl with gifts and committed the assault multiple times. The case came to light when a teacher found a mobile phone the girl had taken to school.
#KeralaCrime, #ChildAbuse, #Assault, #Arrest, #PoliceInvestigation, #Kannur