Wild Elephant | കണ്ണൂരില്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി

 
Wild elephants spotted in Kannur residential area, Aralam Farm, Wild Elephants, Entered, Kannur


*ആറളം ഫാം മേഖലയിലേക്ക് കയറ്റി വിട്ടു.

*ഞായറാഴ്ച വൈകിട്ട് 3 ആനകളാണ് എത്തിയത്. 

*ഈ വര്‍ഷം ഇത് രണ്ടാം തവണ.

കണ്ണൂര്‍: (KVARTHA) മലയോരങ്ങളില്‍ കാട്ടാനകള്‍ വീണ്ടും ഇറങ്ങിയത് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. ആറളം പാലത്തിന് സമീപം കാട്ടാനകള്‍ എത്തിയതാണ് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയത്. കഴിഞ്ഞ മാര്‍ചില്‍ രണ്ടു കാട്ടാനകള്‍ ഇവിടെയെത്തി ഭീതി വിതച്ചിരുന്നു. അന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലകര്‍ ആനകളെ ഇവിടെനിന്നും തുരത്തി ആറളം ഫാം മേഖലയിലേക്ക് കയറ്റി വിട്ടത്. 

ഞായറാഴ്ച (26.05.2024) വൈകിട്ട് മൂന്ന് ആനകളാണ് മേഖലയില്‍ എത്തിയതായി സമീപവാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ രണ്ടെണ്ണം തിരിച്ചു പോയെങ്കിലും ഒന്ന് അവിടെത്തന്നെ നിലയുറപ്പിച്ചു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തുന്നതിനിടെ കൂട്ടം തെറ്റിയ ആന ജനവാസമേഖലയായ കപ്പുംകടവിലേക്ക് കടക്കുകയായിരുന്നു.

ഒടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ ആറളം, മുഴക്കുന്ന് പൊലീസിന്റെ സഹായത്തോടെ റോഡിന്റെ ഇരുഭാഗത്തും വാഹന നിയന്ത്രണം ഏര്‍പെടുത്തി. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ്, ഡെപ്യൂടി റേഞ്ചര്‍ കെ ജിജില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ പുഴ കടത്തി ആറളം ഫാം മേഖലയിലേക്ക് കടത്തി വിട്ടു. 

ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് കാട്ടാനകള്‍ ആറളം ഫാം മേഖലയില്‍ നിന്നും ആറളം പാലത്തിന് സമീപം എത്തുന്നത്. ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും വനത്തിലേക്ക് കയറ്റി വിട്ടിരുന്നുവെങ്കിലും ഇവ വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia