വീട്ടുവരാന്തയിലിരുന്ന കുട്ടിയെ കുറുനരി കടിച്ചു; പരിഭ്രാന്തിയിൽ നാട്ടുകാർ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പരിക്കേറ്റ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
● കണ്ണിന് കടിയേറ്റ ഒരു വയോധികൻ പരിയാരത്തുള്ള മെഡിക്കൽ കോളേജിൽ.
● മാട്ടൂലിലും ചേലേരിയിലും കുറുനരി ശല്യം വ്യാപകമാണ്.
● പ്രദേശവാസികൾ ആശങ്കയിലാണ്.
പഴയങ്ങാടി: (KVARTHA) മാട്ടൂലിൽ വീട്ടുവരാന്തയിലിരുന്ന കുട്ടിയെ കുറുനരി കടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ കാലിലാണ് കുറുനരി കടിയേറ്റത്. കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്. മാട്ടൂലിലും ചേലേരിയിലുമായി കുറുനരിയുടെ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിന് കടിയേറ്റ ഒരു വയോധികനെ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Six injured, including two children, in a jackal attack in Mattul.
#Mattul #JackalAttack #KannurNews #AnimalAttack #KeralaNews #PublicSafety