ശബരിമല സ്വർണ്ണപ്പാളി കേസ്: പ്രതികളെ സിപിഎമ്മും സർക്കാരും സംരക്ഷിക്കുന്നു; സണ്ണി ജോസഫ്

 
 KPCC President Sunny Joseph addressing media
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്വർണ്ണക്കടത്ത് മാഫിയയുമായി സംഭവത്തിന് ബന്ധമുണ്ട്; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
● സ്വർണ്ണപ്പാളി കടത്തിനെതിരെയുള്ള ജനവികാരം തിരഞ്ഞെടുപ്പിൽ വോട്ടായി മാറും.
● രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ താൻ ഇടപെടുന്നില്ലെന്നും പുറത്താക്കിയ ഒരാളെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും സണ്ണി ജോസഫ്.
● രാഹുലിനെതിരായ പരാതിയിൽ ഒരു 'ജുഡീഷ്യൽ ബുദ്ധി' പ്രവർത്തിച്ചിട്ടുണ്ട്.
● ദിലീപ് വിഷയത്തിൽ യു ഡി എഫ് കൺവീനറുടെ പ്രസ്താവന തെറ്റായിരുന്നു, അദ്ദേഹം തിരുത്താൻ തയ്യാറായിട്ടുണ്ട്.

കണ്ണൂർ: (KVARTHA) ശബരിമല സ്വർണ്ണപ്പാളി കവർച്ചാ കേസിലെ പ്രതികളെ സംസ്ഥാന സർക്കാരും സി പി എമ്മും ചേർന്ന് പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ ആരോപിച്ചു. 

കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ സി പി എം നേതാക്കൾ കേസിൽ കുടുങ്ങുമെന്നതുകൊണ്ടാണ് ജയിലിലായ നേതാക്കൾക്കെതിരെ സി പി എം നടപടിയെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Aster mims 04/11/2022

സ്വർണക്കടത്ത് മാഫിയയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ‘മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വർണ്ണപ്പാളി കടത്തിൽ ബന്ധമുണ്ടെന്ന് നിങ്ങൾ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലേയേ?’ എന്നും സണ്ണി ജോസഫ് ചോദിച്ചു. 

ഈ തിരഞ്ഞെടുപ്പിൽ സ്വർണപ്പാളി കടത്തിനെതിരെയുള്ള ജനവികാരം വോട്ടായി മാറും. ശബരിമലയിലെ അപൂർവമായ മൂല്യമുള്ള സാധനങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇടപെടാനില്ലെന്നും പാർട്ടിക്ക് പുറത്തായ ഒരാളെക്കുറിച്ച് താൻ ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതി കെ പി സി സിക്ക് ഇമെയിലായാണ് ലഭിച്ചത്. അതിനുശേഷം തന്നെ വിളിച്ചു പറയുകയും ചെയ്തു. അതാണ് ഡി ജി പിക്ക് അപ്പോൾ തന്നെ പരാതി കൈമാറാൻ കാരണം. 

‘എന്നാൽ രാഹുലിനെതിരെ നൽകിയ പരാതിയിൽ ഒരു ജുഡീഷ്യൽ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്. അത് പരാതി വായിച്ചപ്പോൾ തന്നെ തനിക്ക് വ്യക്തമായെ’ന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ താനും പ്രതിപക്ഷ നേതാവും യു ഡി എഫ് കൺവീനർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.

ദിലീപ് വിഷയത്തിൽ യു ഡി എഫ് കൺവീനർ നടത്തിയ പ്രസ്താവന തെറ്റാണ്. അത് തിരുത്താൻ അദ്ദേഹം തയ്യാറായിട്ടുണ്ട്. എന്നാൽ അദ്ദേഹം പറഞ്ഞതിൻ്റെ ഒരു ഭാഗം മാത്രമേ മാധ്യമങ്ങൾ നൽകിയിട്ടുള്ളൂ.

തെക്കൻ ജില്ലകളിൽ പോളിങ് വർധിക്കാത്തത് സർക്കാരിനെതിരെ ജനവികാരമില്ലെന്ന് പറയാനാവില്ല. വോട്ടേഴ്സ് ലിസ്റ്റിലെ അപാകതയും വാർഡ് വിഭജനവും പോളിങ് വർധിക്കാതിരിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല.

മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ചില സ്ഥലങ്ങളിൽ സി പി എം നടത്തുന്നത്. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായും കാര്യക്ഷമമായും നടത്തണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയും ഇടപെടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ശശി തരൂർ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ്. ഇതിൽ കെ പി സി സിക്ക് ഇടപെടാൻ കഴിയില്ല. സവർക്കറുടെ പേരിലുള്ള അവാർഡ് തനിക്ക് വേണ്ടെന്ന് ശശി തരൂർ പറഞ്ഞിട്ടുണ്ട്. താനറിയാതെയാണ് അവാർഡ് പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. 

തെറ്റ് തിരുത്തിക്കൊണ്ട് ആർക്കും കോൺഗ്രസിൽ പ്രവർത്തിക്കാം. ശശി തരൂർ ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക 

Article Summary: KPCC President Sunny Joseph accuses CPM and Kerala Govt of shielding Sabarimala gold theft accused.

#SabarimalaGoldTheft #SunnyJoseph #KPCC #CPM #KeralaPolitics #Kvartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia