Protest | കണ്ണൂര്‍ ജില്ലയില്‍ ബസ് പണിമുടക്ക്; പ്രതിഷേധസമരം പൊലീസ് അമിത പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച്

 
Private Bus Strike in Kannur Over Excessive Fines
Private Bus Strike in Kannur Over Excessive Fines

Photo Credit: Facebook/Bus Kerala

● സൂചനയായി ഒരു ദിവസം സര്‍വീസ് നിര്‍ത്തി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
● ബസുകളെ ഏകപക്ഷീയമായി ഫോടോയെടുത്ത് അമിത ഫൈന്‍ ഈടാക്കുന്നു.
● ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും അനുകൂല നടപടിയില്ല.

കണ്ണൂര്‍: (KVARTHA) പൊലീസ് അമിത പിഴ ചുമത്തുന്നുവെന്നാരോപിച്ച് കണ്ണൂരില്‍ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ ഏകപക്ഷീയമായി ഫോട്ടോയെടുത്ത് അമിത ഫൈന്‍ ഈടാക്കി പീഡിപ്പിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ സൂചനയായി ഒരു ദിവസം സര്‍വീസ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതായി ബസ്സുടമകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അന്യായ നടപടിക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ബസ്സുടമസ്ഥ സംഘം കോഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതെന്നും പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ഡിസംബര്‍ 18 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തി വെക്കാനും തീരുമാനിച്ചതായി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു.

#KannurBusStrike, #KeralaProtest, #Transportation, #PoliceFines

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia