പയ്യന്നൂർ കണ്ടോത്ത് ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂൾ ജീവനക്കാരി മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മരിച്ചത് കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി ഗ്രീഷ്മ.
● ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മയെ ആദ്യം പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
● വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
● ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പയ്യന്നൂർ: (KVARTHA) കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്ത് ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിൻ്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച, (ഡിസംബർ 18) രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്തായിരുന്നു അപകടം. ദേശീയപാതയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മയെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അംഗൻവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി. മധുസൂദനൻ്റെയും മകളാണ് ഗ്രീഷ്മ. മകൻ: ആരവ് (കരിവെള്ളൂർ സ്കൂൾ വിദ്യാർത്ഥി). സഹോദരൻ: വൈശാഖ് (ബാംഗ്ലൂർ).
വാർത്ത ഷെയർ ചെയ്യൂ.
Article Summary: A school office staff member named Greeshma died in a road accident at Payyannur Kandoth after a tanker lorry hit her scooter.
#Payyannur #AccidentNews #KeralaNews #RoadAccident #Kannur #Kvartha
