പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി 5 മുതല്‍ അടച്ചിടും

 
View of vehicles passing through Pappinisseri flyover.

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 2018-ൽ തുറന്ന പാലത്തിന് തുടർച്ചയായി തകരാറുകൾ സംഭവിക്കുന്നു.
● ഫെബ്രുവരി അവസാനത്തോടെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം.
● ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് പാലം പൂർണ്ണമായും അടക്കുന്നത്.

വളപട്ടണം: (KVARTHA) പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി അഞ്ചു മുതല്‍ അടച്ചിടാന്‍ തീരുമാനം. കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പാലത്തിന്റെ ഉപരിതലത്തിലെ കുഴികള്‍ പരിശോധിക്കുന്നതിനായി നിലവിലെ ടാറിംഗ് മുഴുവന്‍ ഇളക്കിമാറ്റും. തുടർന്ന് മൈക്രോ കോണ്‍ക്രീറ്റ് ചെയ്ത് ബി.സി ഓവര്‍ലേ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Aster mims 04/11/2022

തുടർച്ചയായ തകരാറുകൾ 

2018-ല്‍ ഗതാഗതത്തിന് തുറന്നുനല്‍കിയ പാലത്തിന് തുടര്‍ച്ചയായി തകരാറുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയം എം.എല്‍.എ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്റ്റംബര്‍ 20-ന് കെ.എസ്.ടി.പി പ്രൊജക്റ്റ് ഡയറക്ടര്‍, എം.എല്‍.എ എന്നിവര്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു.

പരിശോധനയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രമതി, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലേര്യന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജിത് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീരാഗ്, കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ടി. രമ്യ, കെ. രേഷ്മ എന്നിവര്‍ പങ്കെടുത്തു.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്

Article Summary: Pappinisseri flyover will be closed for maintenance work starting February 5. The repair involves removing existing tarring and doing micro-concreting. Traffic will be restricted until the end of February.

#Pappinisseri #Kannur #TrafficAlert #KSTP #KVSumeshMLA #KeralaNews #FlyoverMaintenance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia