SWISS-TOWER 24/07/2023

നിക്ഷേപകർക്കെതിരെ നിയമനടപടി; രാജിവയ്ക്കില്ലെന്ന് നിസാമുദ്ദീൻ

 
Nizamuddin, the managing director of Nizami International, speaking at a press conference in Kannur.
Nizamuddin, the managing director of Nizami International, speaking at a press conference in Kannur.

Photo: Special Arrangement

● എംഡി സ്ഥാനവും റെസ്ലിങ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കില്ല.
● കമ്പനി പ്രതിസന്ധിയിലായത് കോവിഡ് മഹാമാരിയെ തുടർന്നാണ്.
● നിക്ഷേപകർക്ക് ഉടൻ പണം തിരികെ നൽകില്ല.
● കമ്പനിയുടെ ലാഭവിഹിതം നൽകാനാണ് തീരുമാനം.

കണ്ണൂർ: (KVARTHA) നിസാമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച ഓഹരി ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ കുറുവ സ്വദേശിയും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ നിസാമുദ്ദീൻ. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Aster mims 04/11/2022

നിക്ഷിപ്ത താൽപര്യക്കാരായ ചില ഓഹരി ഉടമകൾ വ്യാജപ്രചാരണം നടത്തിവരികയാണെന്ന് നിസാമുദ്ദീൻ ആരോപിച്ചു. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ താൻ നിയമനടപടി സ്വീകരിക്കും. 

2017-ൽ കണ്ണൂർ പള്ളിക്കുന്ന് കേന്ദ്രമാക്കി വസ്ത്രവ്യാപാരരംഗത്ത് തുടങ്ങിയ നിസാമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായി. കമ്പനിയുടെ ഗാർമെന്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ പ്രവർത്തനം ഇതോടെ നിലച്ചു.

ഈ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചില ഓഹരി ഉടമകൾ കമ്പനി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുമായി തെറ്റായ ബന്ധം സ്ഥാപിച്ച് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയത്. ഇതൊക്കെ മറികടന്ന് തളിപ്പറമ്പ് നാടുകാണിയിലുള്ള കിൻഫ്രയുടെ കെട്ടിടത്തിൽ ഭക്ഷ്യസംസ്കരണ യൂണിറ്റ് പ്രവർത്തിച്ചുവരുന്നുണ്ട്. കമ്പനിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് നിയമപ്രകാരം ഓഹരി ഉടമകൾക്ക് യഥാവിധി അയച്ചു കൊടുക്കാറുണ്ടെന്നും നിസാമുദ്ദീൻ പറഞ്ഞു.

കായിക മേഖലയിൽ അറിയപ്പെടുന്ന തനിക്കും തന്റെ ഭാര്യക്കും കമ്പനിക്കുമെതിരെ വ്യാജപ്രചാരണം നടത്തുന്നവർക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുണ്ട്. കമ്പനി എം.ഡി സ്ഥാനമോ റെസ്ലിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനമോ താൻ രാജിവയ്ക്കില്ല. 

നിക്ഷേപം നടത്തിയവർക്ക് പണം തിരികെ നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും കമ്പനി നഷ്ടത്തിൽനിന്ന് കരകയറുമ്പോൾ ലാഭവിഹിതം നൽകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിധേയമായിട്ടാണ് കമ്പനി പ്രവർത്തിക്കുന്നത്. നിസാമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഒരു ഡയറക്ടർ മാത്രമേ രാജിവെച്ചിട്ടുള്ളൂ. ബാക്കിയുള്ള ആറുപേർ ഇപ്പോഴുമുണ്ട്. രാജിവെച്ചയാളുടെ പൂർണ പിന്തുണ കമ്പനിക്കുണ്ടെന്നും നിസാമുദ്ദീൻ പറഞ്ഞു.

താൻ വ്യക്തിപരമായി ഉയർന്ന ലാഭവിഹിതം നൽകാമെന്ന് പറഞ്ഞിട്ട് ആരോടും പണം നിക്ഷേപമായി വാങ്ങിയിട്ടില്ല. കമ്പനിയുടെ അക്കൗണ്ടിലാണ് ഇത്തരം തുകയൊക്കെ സ്വീകരിച്ചതെന്നും നിസാമുദ്ദീൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കമറുദ്ദീൻ, പി.പി. ഷഫീഖ് എന്നിവരും പങ്കെടുത്തു.

നിസാമുദ്ദീന്റെ ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? മറ്റുള്ളവരിലേക്ക് ഈ വാർത്ത ഷെയർ ചെയ്യൂ.


Article Summary: Nizami International MD Nizamuddin announces legal action against investors for defamation and denies resignation rumors.

#NizamiInternational #Nizamuddin #KannurNews #InvestorDispute #KeralaBusiness #LegalAction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia