ദേശീയ പണിമുടക്ക് കണ്ണൂരിൽ ബന്ദായി: കെഎസ്ആർടിസി ബസുകൾ ഓടിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു!


● ആശുപത്രി കാന്റീനുകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.
● വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഹാജർനില കുറഞ്ഞു.
● റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് പോലീസ് സഹായം.
● പഴയങ്ങാടിയിൽ ചരക്ക് ലോറികൾ തടഞ്ഞു.
കണ്ണൂർ: (KVARTHA) കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നു. പണിമുടക്ക് കാരണം ജനജീവിതം സ്തംഭിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പണിമുടക്കിനെക്കുറിച്ച് അറിയാതെ എത്തിയ ചില യാത്രക്കാർ കുടുങ്ങിയെങ്കിലും പോലീസ് സഹായത്തിനെത്തി. കണ്ണൂർ നഗരത്തിലുൾപ്പെടെയുള്ള സ്ഥലങ്ങളിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
ആശുപത്രി കാന്റീനുകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നുവെങ്കിലും കണ്ണൂർ ഡിപ്പോയിൽ നിന്ന് ഒരൊറ്റ കെ.എസ്.ആർ.ടി.സി. ബസും സർവീസ് നടത്തിയില്ല.
ഈ ദേശീയ പണിമുടക്കിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: National strike fully observed in Kannur, normal life affected.
#NationalStrike #KannurStrike #KeralaStrike #KSRTCHalt #TradeUnionStrike #Bandh