Incident | കണ്ണൂരില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ ആര്? റെയില്‍വെ പൊലീസ് അന്വേഷണമാരംഭിച്ചു
● ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വീണു.
● ട്രെയിന്‍ വന്നതോടെ എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല.
● അപകടത്തില്‍പ്പെട്ടയാള്‍ മദ്യലഹരിയിലായിരുന്നോയെന്ന് സംശയം.
കണ്ണൂര്‍: (KVARTHA) നഗരത്തിനടുത്തെ പന്നേന്‍ പാറയില്‍ട്രെയിന്‍ കടന്നുപോകുന്നതിനു മുന്‍പായിപാളത്തില്‍ വീണ മധ്യവയസ്‌കന്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ റെയില്‍വെ പൊലീസ് അധികൃതര്‍ അന്വേഷണമാരംഭിച്ചു. ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ പന്നേന്‍പാറയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വീണ ആളോട് സമീപത്തുണ്ടായിരുന്നവര്‍ ട്രെയിന്‍ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാള്‍ക്ക് പെടുന്നനെ എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. മുകളിലൂടെ ട്രെയിന്‍ കടന്നുപോയതിനുശേഷം ഒരുപ്രയാസവുമില്ലാതെ എഴുന്നേറ്റ മധ്യവയസ്‌കന്‍ ട്രാക്കിലൂടെ വടക്ക് ഭാ?ഗത്തേക്ക് പാളം മുറിച്ച് കടന്ന് നടന്നുപോകുന്നതായാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
ട്രാക്കിന് അടിയില്‍ വീണതാരെന്ന് സ്ഥിരീകരിക്കാന്‍ റെയില്‍വേ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ടയാള്‍ മദ്യലഹരിയിലായിരുന്നോയെന്ന് സംശയമുണ്ട്. പന്നേന്‍പാറയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് റെയില്‍വെ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവത്തില്‍ വളപട്ടണം പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#Kannur, #trainaccident, #miraculousescape, #India, #railway, #news