മാഹി ബൈപ്പാസിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോളാണ് അപകടം.
● ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്.
● സംഭവം ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ.
● മാഹി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● മൃതദേഹം മാഹി ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് പള്ളൂർ സ്വദേശിനിയായ അധ്യാപിക ദാരുണമായി മരിച്ചു. പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ 'ഐശ്വര്യ'യിൽ രമിത (40) യാണ് മരിച്ചത്. രമിത പാലയാട് യൂണിവേഴ്സിറ്റിയിലെ ലക്ചററാണ്.
യൂണിവേഴ്സിറ്റിയിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് തിരിച്ചുപോകുമ്പോളാണ് അപകടം സംഭവിച്ചത്. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപം വെച്ച് ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി രമിതയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടറിൽ നിന്ന് മറിഞ്ഞുവീണ യുവതിയെ ഉടൻ മാഹി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം ബുധനാഴ്ച, വൈകുന്നേരം 5.30 ഓടെയായിരുന്നു. മൃതദേഹം മാഹി ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവ്: ബിജുമോൻ (മാഹി, ഐടി കമ്പനി ജീവനക്കാരൻ). മക്കൾ: അനീക, അൻതാര (ഇരുവരും വിദ്യാർഥിനികൾ, പള്ളൂർ സെൻ്റ് തെരേസാസ് സ്കൂൾ).
ഈ ദുരന്ത വാർത്ത ഷെയർ ചെയ്യുക.
Article Summary: Teacher Ramitha (40) died after a tipper lorry hit her scooter on Mahe bypass.
#MaheBypass #AccidentNews #KeralaNews #Tragedy #RoadSafety #Kannur
