Wildlife Encounter | കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി പന്നിക്കെണിയില്‍ കുടുങ്ങി
Updated: Jan 6, 2025, 12:21 IST
Photo: Screenshot from a Arranged video
● പൊലീസും വനം വകുപ്പും സ്ഥലത്തെത്തി.
● പുലിയെ കൂട്ടിലേക്ക് കയറ്റാന്‍ ശ്രമം.
● മയക്കുവെടി വെച്ചതിനു ശേഷം സ്ഥലത്ത് നിന്നും മാറ്റും.
കണ്ണൂര്‍: (KVARTHA) നഗരത്തിലെ മലയോര പ്രദേശമായ ഇരിട്ടി കാക്കയങ്ങാട് ജനവാസ കേന്ദ്രത്തില്‍ പുലി പന്നി കെണിയില്‍ കയറില്‍ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം പ്രദേശവാസിയുടെ പറമ്പിലാണ് പുലിയെ കയറില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.
പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. പുലിയെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മയക്കുവെടി വെച്ചതിനു ശേഷമായിരിക്കും പുലിയെ സ്ഥലത്ത് നിന്നും മാറ്റുക.
ഇവിടെക്ക് ജനക്കൂട്ടം വരുന്നത് കാക്കയങ്ങാട് പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
#Leopardrescue #Kannur #Kerala #wildlife #humanwildlifeconflict #forest #conservation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.