Wildlife Sighting | തളിപ്പറമ്പില്‍ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചു; കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ്


● കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ഉറപ്പിച്ചത്.
● തളിപ്പറമ്പ് പൊലീസും പരിശോധനയില്‍ പങ്കെടുത്തു.
● കാല്‍നട യാത്രക്കാരാണ് പുലിയെ കണ്ടത്.
തളിപ്പറമ്പ്: (KVARTHA) നഗരത്തിനടുത്തെ പുളിമ്പറമ്പ് കണികുന്നില്‍ (Kanikunnu) കഴിഞ്ഞ ദിവസം കണ്ടത് പുലി തന്നെയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥീരീകരിച്ചു. തിങ്കളാഴ്ച രാവിലെ വനം വകുപ്പിന്റെ ഉന്നത സംഘം പ്രദേശം സന്ദര്‍ശിച്ച് കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്. തളിപ്പറമ്പ് പൊലീസും പരിശോധനയില്‍ പങ്കെടുത്തു.
നാല് ദിവസം മുന്‍പാണ് കണികുന്നില്‍ കാല്‍നട യാത്രക്കാര്‍ പുലിയെ കണ്ടത്. തിങ്കളാഴ്ച രാവിലെ സാന്‍ജോസ് സ്‌കൂളിന് സമീപം പുലി ഒരു തെരുവുനായയെ പിടികൂടി കടിച്ചുവലിച്ചുകൊണ്ടു പോകുന്നത് കണ്ടതായി സ്ഥിരികരിക്കാത്ത റിപോര്‍ടും ഉണ്ട്.
പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. രാത്രികാലങ്ങളിലെ തനിച്ചുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
#leopardsighting #taliparamba #kerala #wildlife #forest #conservation #safety